പ്രതിപക്ഷ പ്രതിഷേധം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം തടസപ്പെട്ടു

tvm-corporationതിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സില്‍ യോഗം തടസപ്പെട്ടു. ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന് കുടുംബശ്രീ വഴി നഗരസഭാ വാര്‍ഡുകളില്‍ നടത്തിയ സര്‍വേയില്‍ പാളിച്ച സംഭവിച്ചുവെന്നും 60 ശതമാനം സര്‍വേ മാത്രമാണ് പൂര്‍ത്തിയായതെന്നും ആരോപിച്ചായിരുന്നു മുഖ്യപ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസും കൗണ്‍സില്‍ യോഗത്തില്‍ ബഹളംവച്ചത്. സര്‍വേ പാളിയതോടെ അര്‍ഹരായ പലര്‍ക്കും പെന്‍ഷന്‍ ലഭിക്കില്ലെന്ന സ്ഥിതിയായെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ബിജെപി അംഗങ്ങല്‍ പ്ലക്കാര്‍ഡുകളുമായാണ് കൗണ്‍സില്‍ യോഗത്തിലെത്തിയത്.

പ്രതിഷേധത്തെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം അവസാനിക്കുന്നുവെന്ന് മേയര്‍ വി.കെ.പ്രശാന്ത് പ്രഖ്യാപിച്ചു. തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സര്‍വേ സംബന്ധിച്ച പാളിച്ചകള്‍ പരിഹരിക്കുമെന്നും അര്‍ഹരായ എല്ലാവര്‍ക്കും ക്ഷേമപെന്‍ഷനുകള്‍ ഓണത്തിനു മുന്‍പ് വിതരണം ചെയ്യുമെന്നും മേയര്‍ അറിയിച്ചു.

Related posts