തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭാ കവാടത്തില്‍ നിരാഹാര സമരം നടത്തുന്ന യുഡിഎഫ് എംഎഎല്‍എമാരുടെ സമരം തിങ്കളാഴ്ച വരെ തുടരും. ഇന്നു രാവിലെ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തിന്റേതാണ് തീരുമാനം. സമരത്തിന്റെ ബാക്കി കാര്യങ്ങള്‍ തിങ്കളാഴ്ച തീരുമാനിക്കും.
അനുഭാവ സത്യാഗ്രഹമിരുന്ന ലീഗ് എംഎല്‍എമാരായ കെ.എം.ഷാജിയും എന്‍.ഷംസുദ്ദീനും ഇന്നു സത്യഗ്രഹത്തില്‍ നിന്നുമാറി. പകരം ലീഗ് എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്നും ആബിദ് ഹുസൈന് തങ്ങളും സമരം തുടങ്ങി.
സമരമിരിക്കുന്ന എംഎല്‍എമാരെ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് സന്ദര്‍ശിച്ചു. നിയമസഭ ഇന്നു ആരംഭിച്ചപ്പോഴും സ്വാശ്രയ പ്രശ്നം ഉന്നയിച്ചു പ്രതിപക്ഷം ബഹളം തുടര്‍ന്നു. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ ഇന്നും സഭയിലെത്തിയത്. അതേസമയം പ്രതിപക്ഷം ചോദ്യോത്തരവേളയോട് നിസഹകരിക്കുന്നത് തുടരുകയാണ്.