തുറവൂര്‍: പ്രതിപക്ഷത്തിരിക്കേണ്ടി വന്നാലും ബിജെപിയോടു കൂട്ടുകൂടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അരൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സി.ആര്. ജയപ്രകാശിന്റെ പള്ളിത്തോട്ടില്‍ നടന്ന തെരഞ്ഞെടുപ്പു യോഗത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. സിപിഎം ബോംബു നിര്‍മാണം നിര്‍ത്തി സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്നു പറഞ്ഞ അദ്ദേഹം നാട്ടില്‍ അക്രമമുണ്ടാക്കി ക്രമസമാധാന നില തകര്‍ക്കുന്ന സിപിഎമ്മിന്റെ നയത്തിനെതിരെയുള്ള വിധിയെഴുത്താകണം തെരഞ്ഞെടുപ്പെന്നും കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും കേസില്‍ കുടുക്കാമെന്ന ബിജെപി വ്യാമോഹത്തിനു കനത്ത വിലനല്‍കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി സെക്രട്ടറി എം. കെ. അബ്ദുള്‍ ഗഫൂര്‍ ഹാജി അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി അഡ്വ. സി.ആര്. ജയപ്രകാശ്, കെ. രാജീവന്, ഉമേശന്, ദിലീപ് കണ്ണാടന്‍, ടി.ജി. പദ്മനാഭന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.