പ്രഭുദേവ, തമന്ന, സോനു സൂദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം അഭിനേത്രിയിലെ തമന്നയുടെ നൃത്തത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. തമന്നയുടെ ഈ അടിപൊളി നൃത്തം പരിശീലിപ്പിച്ചത് മറ്റാരുമല്ല സാക്ഷാല്‍ പ്രഭുദേവ. ചിത്രീകരണത്തിനു മുമ്പു തമന്ന നൃത്തം പരിശീലിക്കുന്നതിന്റെയും ചിത്രത്തിലെ ഡാന്‍സ് ഡാന്‍സ് എന്ന ഗാനത്തിനൊപ്പമുള്ള ചടുലമായ നൃത്തവും കോര്‍ത്തിണക്കിയ വീഡിയോയാണ് യുട്യൂബില്‍ പ്രചരിക്കുന്നത്.
ഹൊറര്‍ കോമഡി ചിത്രമായ അഭിനേത്രി ഹിന്ദിയിലും സംവിധാനം ചെയ്യുന്നുണ്ട്. ടുട്ടക് ടുട്ടക് ടൂട്ടിയ എന്നാണ് ചിത്രത്തിന്റെ ഹിന്ദി ടൈറ്റില്‍. തമിഴില്‍ ദേവി എന്ന പേരിലും ചിത്രം പുറത്തിറങ്ങും. ഗാനങ്ങള്‍ കൊണ്ടും നൃത്തരംഗങ്ങള്‍ കൊണ്ടും സമ്പന്നമാണ് ചിത്രം. ഹിന്ദി പതിപ്പില്‍ ഏഴു ഗാനങ്ങളാണ് ഉള്‍പ്പെടുത്തിയി രിക്കുന്നത്. ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് തമന്നക്ക് ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്.
്