പാറശാല: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയേയും രണ്ടാനച്ഛനേയും പോലീസ് അറസ്റ്റ് ചെയ്തു. ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് അമ്മ മറ്റൊരാളുടെകൂടെയായിരുന്നു താമസം. വിദ്യാര്‍ഥി രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ ഇയാള്‍ പീഡനത്തിനിരയാക്കി വരികയായിരുന്നു. എട്ടാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചുവെങ്കിലും ഒന്പതാംക്ലാസില് പഠിക്കണമെന്ന വാശിയോടെ വിദ്യാര്‍ഥിനി സ്കൂളിലെ അധ്യാപികയെ കണ്ട് വിശദമായി കാര്യങ്ങള്‍ പറയുകയായിരുന്നു.
എട്ടാം ക്ലാസിലെ അധ്യാപികയ്ക്കും സ്കൂള്‍ അധികൃതര്‍ക്കും പീഡന വിവരം അറിയാമായിരുന്നുവെങ്കിലും പോലീസിലറിയിക്കാതെ പഞ്ചായത്തംഗങ്ങളും സ്കൂള്‍ അധികൃതരും ചേര്‍ന്ന് ഒതുക്കിതീര്‍ക്കുവാന്‍ ശ്രമിച്ചിരുന്നതായി പൊഴിയൂര്‍ എസ്ഐ പറഞ്ഞു.
ഒന്‍പതാംക്ലാസിലെ അധ്യാപിക വിദ്യാര്‍ഥിനിയെ തിരുവനന്തപുരം ശിശുക്ഷേമസമിതിയില്‍ ഹാജരാക്കി പരാതിപ്പെട്ടതിനെത്തുടര്‍ന്ന് കേസെടുക്കുവാന്‍ പൂജപ്പുര പോലീസിനു നിര്‍ദേശം നല്‍കിയത്. തുടര്‍ന്നാണ് പൊഴിയൂര്‍ സ്റ്റേഷനിലേക്ക്് കേസ് കൈമാറിയത്. പൊഴിയൂര്‍ എസ്ഐ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മയുടെ അറിവോടെ പീഡനം നടത്തിയവരികയായിരുന്നുവെന്ന് തെളിഞ്ഞത്.