പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്നുപേര്‍ അറസ്റ്റില്‍

tvm-peedanam-arrestപോത്തന്‍കോട്: മംഗലപുരം മുരുക്കുംപുഴയില്‍  പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പ്രണയം നടിച്ചു തട്ടികൊണ്ട്  പോയി   പീഡിപ്പിച്ച  കേസിലെ  മൂന്നു യുവാക്കളെ പോലീസ്  അറസ്റ്റ് ചെയ്തു.  മുരുക്കുംപുഴ അലിയോട്ടുകോണം മൂഴിഭാഗം പാറയ്ക്കാട് വീട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍(27) പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണം ആനയ്‌ക്കോട് ദേവീക്ഷേത്രത്തിനുസമീപം അനീഷ് ഭവനില്‍ ലിബു എന്ന് വിളിക്കുന്ന അനീഷ്(30) ,  പുല്ലുംമ്പാറ വില്ലേജില്‍ ശാസ്താംനട പുലിമുട്ട്‌കോണം വീട്ടില്‍ പ്രഭോഷ്(35) എന്നിവരെയാണ് മംഗലപുരം പോലീസ് അറസ്റ്റു ചെയ്തത്.ഒന്നാം പ്രതിയായ വെങ്ങോട് സ്വദേശി വിഷ്ണു ഒളിവിലാണ്.

പ്ലസ് വണ്ണിന് പാരലല്‍കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലും ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു.  ശേഷം   സുഹൃത്തുക്കളായ  അനീഷ്, പ്രഭോഷ് എന്നിവര്‍ക്ക് പെണ്‍കുട്ടിയെ പരിചയപ്പെടുത്തുകയും തുടര്‍ന്ന് ഈ അവസരം മുതലെടുത്ത്  ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പീഡനത്തിന് ഇരയാക്കുകയും ചെയ്തു.

കഴിഞ്ഞ ഒമ്പതിന് പെണ്‍കുട്ടിയെ കാണാനില്ലന്നു കാട്ടി  രക്ഷകര്‍ത്താക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനത്തെ കുറിച്ചുള്ള  വിവരം പോലീസ് അറിയുന്നത് .  വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പോത്തന്‍കോട് ബസ് സ്റ്റാന്‍ഡില്‍ എത്തിയ സമയം പ്രഭോഷ് ഓട്ടോറിക്ഷയില്‍ കയറ്റികൊണ്ടുപോവുകയും തുടര്‍ന്ന് ഒരു ദിവസം പീഡിപ്പിച്ചതിനുശേഷം തൊട്ടടുത്തദിവസം തിരികെ പോത്തന്‍കോട് ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിടുകയുമായിരുന്നു.

അവശനിലയിലായ പെണ്‍കുട്ടി തിരികെ വീട്ടില്‍ എത്തിയതിനുശേഷമാണ് മംഗലപുരം പോലീസില്‍ പീഡനവിവരം മൊഴി നല്‍കിയത്. മറ്റ് പ്രതികള്‍ പലതവണ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ഷെഫിന്‍ അഹമ്മദിന്റെ മേല്‍നോട്ടത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി റ്റി. അജിത്ത്കുമാറാണ് കേസ് അന്വേഷിക്കുന്നത്.
പോത്തന്‍കോട് സിഐ എസ്. ഷാജി, എസ്‌ഐ വാമദേവന്‍, എഎസ്‌ഐ മോഹനന്‍, സിവല്‍ പോലീസ് ഓഫീസര്‍മാരായ രാജു, ഫ്രാങ്കഌന്‍, മുരളി, സുധി, കിരണ്‍, മനോജ്, വനിതാ പോലീസുകാരായ ഷീന, സന്ധ്യ എന്നിവരും അന്വേഷണസംഘത്തിലുണ്ട്. ഒന്നാംപ്രതി വിഷ്ണു ഉടന്‍ പിടിയിലാവുമെന്ന് പോലിസ് അറിയിച്ചു.

Related posts