പ്രേതം എന്ന ഹൊറര്‍ കോമഡി ചിത്രവുമായി രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ജയസൂര്യവും രഞ്ജിത്തും ചേര്‍ന്ന് ഡ്രീം ആന്‍ഡ് ബിയോണ്ടിന്റെ ലേബലിലാണ് ചിത്രം നിര്‍മിക്കുന്നത്. സു സുധി വാത്മീകത്തിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് പ്രേതം.
അജു വര്‍ഗീസ്, പദ്മസൂര്യ ഗോവിന്ദ്, ജോജു ജോര്‍ജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഡോണ്‍ ബോസ്കോ എന്നൊരു കഥാപാത്രം ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നുതും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുമാണ് പ്രേതം പറയുന്നത്.