തട്ടിപ്പിന്‍റെ പുതിയ വെർഷൻ; കടയുടെ ഷട്ടറുകളിൽ മനുഷ്യ വിസർജ്യം ഇട്ട്  കടയുടമയുടെ ശ്രദ്ധ തിരിക്കും; കോതമംഗലത്ത് നടന്ന തട്ടിപ്പിൽ  വ്യാപാരിക്ക് നഷ്ടമായത് ഒന്നരലക്ഷം രൂപയും ഫോണും

കോ​ത​മം​ഗ​ലം: വ്യാ​പ​ര​സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ മ​നു​ഷ്യ​വി​സ​ർ​ജ്യം ഇ​ട്ട് ഉ​ട​മ​യു​ടെ ശ്ര​ദ്ധ​തി​രി​ച്ച് ഒ​ന്ന​ര ല​ക്ഷം രൂ​പ​യ​ട​ങ്ങു​ന്ന ബാ​ഗും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നു. ന​ഗ​ര​ത്തി​ൽ തി​ര​ക്കേ​റി​യ കോ​ത​മം​ഗ​ലം കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ എ​സ്എ​ൻ സ്റ്റോ​ഴ്സ് പ​ല​ച​ര​ക്കു ക​ട​യി​ൽ ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം.

സ്ഥാ​പ​ന ഉ​ട​മ മു​ര​ളി ക​ട​തു​റ​ക്കു​വാ​നാ​യി പ​തി​വ് പോ​ലെ രാ​വി​ലെ എ​ത്തി​യ​താ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ക​ട​യു​ടെ ഷ​ട്ട​റു​ക​ൾ​ക്ക് ചേ​ർ​ന്ന് തി​ണ്ണ​യി​ൽ മ​നു​ഷ്യ വി​സ​ർ​ജ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​ത് വ്യ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ബി​ൽ​ഡിം​ഗി​ന് പി​ന്നി​ലെ ടോ​യ്‌​ല​റ്റി​ൽ പോ​യി ബ​ക്ക​റ്റി​ൽ വെ​ള്ള​മെ​ടു​ത്ത് എ​ത്തി​യ ഉ​ട​മ ശു​ചീ​ക​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ആ​ദ്യം.

ഇ​തി​ന് ശേ​ഷം സ്കൂ​ട്ട​റി​ൽ നി​ന്നും ബാഗും താ​ക്കോ​ലു​മെ​ടു​ത്ത് ക​ട​തു​റ​ക്കാ​ൻ നോ​ക്കി​യ​പ്പോ​ഴാ​ണ് പ​ണ​വും മൊ​ബൈ​ലും ന​ഷ്ട​പ്പെ​ട്ട​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സ്കൂ​ട്ട​റി​ന്‍റെ താ​ക്കോ​ൽ ഊ​രു​വാ​നും തി​ര​ക്കി​നി​ട​യി​ൽ ഉ​ട​മ മ​റ​ന്നി​രു​ന്നു. താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് സ്കൂ​ട്ട​റി​ന്‍റെ ബോ​ക്സ് തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

ഉ​ട​ൻ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ത​മം​ഗ​ലം പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​സ​ര​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ളും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തോ​ടെ കൂ​ടു​ത​ൽ വ്യ​ക്ത​ത​ല​ഭി​ക്കു​മെ​ന്നാ​ണ് പോ​ലി​സി​ന്‍റെ പ്ര​തീ​ക്ഷ. ദി​വ​സ​ങ്ങ​ളാ​യി പ​രി​സ​രം കൃ​ത്യ​മാ​യി വീ​ക്ഷി​ച്ച് നി​ന്നാ​വാം മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പോ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts