ഫഹദും നമിതയും ആദ്യമായ്…

Namithaപൃഥ്വിരാജ്, ജയസൂര്യ, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി എല്ലാ മുന്‍നിര നടന്മാര്‍ ക്കുമൊപ്പവും അഭിനയിച്ച നമിത ആദ്യമായി ഫഹദിനൊപ്പം അഭിനയിക്കുന്നു. റാഫി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇവര്‍ ആദ്യമായി ഒന്നിക്കുന്നത്.

ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിനുശേഷം ഫഹദ് അവതരിപ്പിക്കുന്ന ഒരു മുഴുനീള ഹാസ്യ ചിത്രമായിരിക്കും ഇത് എന്നാണു വിവരം. നിലവില്‍ തെലുങ്ക് ചിത്രങ്ങളുടെ തിരക്കിലായ നമിത ഉടന്‍ തിരിച്ചെത്തും. ഗൗതം എന്ന കഥാപാത്രമായിട്ടാണ് ചിത്ര ത്തില്‍ ഫഹദ് എത്തുന്നത്. കോളേജ് ജീവിതം മുതലുള്ള ഗൗതമിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളാണ് ചിത്രമെന്ന് റാഫി പറഞ്ഞു.

സൗഹൃദത്തിനും പ്രണയത്തിനും കുടുംബ ബന്ധത്തിനുമൊക്കെ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രമാണി ത്. ഫഹദിനെയും നമിതയെയും കൂടാതെ ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, സൃന്ദ, വിനായകന്‍ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഹാസ്യ ത്തിന്റെ അകമ്പടിയോടെയാണ് ഒരുക്കുന്നത് എന്ന് സംവിധായകന്‍ വ്യക്തമാക്കി. ഒക്ടോബറില്‍ ചിത്രീ കരണം ആരംഭിക്കും.

Related posts