തുടര്‍പരാജയങ്ങള്‍ക്ക് ശേഷം മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ വിജയപാതയിലേക്ക് തിരിച്ചെത്തിയ ഫഹദ് ഫാസിലിനെ കഴിഞ്ഞ ദിവസം തേടിയെത്തിയത് ഒരു അശുഭ വാര്‍ത്തയായിരുന്നു. സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങിയ ശേഷം കബളിപ്പിച്ചുവെന്ന പരാതിയില്‍ ഫഹദിനെതിരേ കേസെടുത്തിരിക്കുന്നു. അരോമ മണി നല്കിയ പരാതിയിന്മേലാണ് കോടതി ഫഹദിനെതിരേ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസട്രേറ്റ് കോടതി കേസെടുത്തിരിക്കുന്നത്.
അയ്യര്‍ ഇന്‍ പാകിസ്താന്‍’ എന്ന ചിത്രത്തിന്റെ കഥ കേട്ടശേഷം ഇഷ്ടപ്പെട്ടുവെന്നും അഭിനയി ക്കാമെന്നും പറഞ്ഞ് നാല് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയെന്നാണ് അരോമ മണി പരാതിയില്‍ പറയുന്നത്. 2012 ഡിസംബര്‍ 15 മുതല്‍ 2013 ജനുവരി 30 വരെ ചിത്രത്തിനായി സഹകരിക്കാമെന്നായിരുന്നു ഫഹദ് ഉറപ്പ് നല്കിയത്. എന്നാല്‍ അതിന് ശേഷം ഫഹദിന് തിരക്ക് കൂടിയതോടെ ചിത്രത്തില്‍ നിന്നു ഫഹദ് പിന്മാറുകയായിരുന്നു. എന്നാല്‍ അഡ്വാന്‍സ് തിരിച്ചു നല്കാന്‍ തയാറായില്ലെന്നാണ് അരോമ മണി പറയുന്നത്.