പാലക്കാട്: ബാങ്ക് സോഫ്റ്റ് വെയറിനെക്കുറിച്ച് പഠിക്കാന്‍ ആഫ്രിക്കന്‍ സംഘം പാലക്കാട്ടെത്തി. പാലക്കാട്ടെ സോഫ്റ്റ് വെയര്‍ സ്ഥാപനമായ സെയ്ഫി( സോഫ്റ്റ് വെയര്‍ ആന്റ് ഇന്റര്‍ഗ്രേറ്റഡ് സൊലൂഷന് പ്രൈവറ്റ് ലിമിറ്റഡ്)ലാണ് സൗത്ത് സുഡാനിലെ നൈല്‍ കോമേഴ്സ്യല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ മൈക്കിള്‍ മറീനോയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം എത്തിയത്. സംഘത്തിലെ മൂന്ന് പേര് വനിതകളാണ്. 1999 ല്‍ കെ.കെ പ്രവീണ്‍കുമാര്‍ പാലക്കാട് ആരംഭിച്ച സെയ്ഫ് സഹകരണ ബാങ്കിംഗ് മേഖലയിലെ സോഫ്റ്റ് വെയറാണ് ഇംപ്ലിമെന്റ് ചെയ്തിരുന്നത്.
ഇപ്പോള്‍ സ്വകാര്യ ബാങ്കിംഗ് മേഖലയില്‍ കോര്‍ ബാങ്കിംഗ് സോഫ്റ്റ് വെയറും വിദേശ ബാങ്കുകളിലേക്കുള്ള സോഫ്റ്റ് വെയറും ഇംപ്ലിമെന്റ് ചെയ്തു തുടങ്ങി. ് സൗത്ത് സുഡാനിലെ നൈല്‍ കൊമേഴസ്യല്‍ ബാങ്കിന് സോഫ്റ്റ് വെയര്‍ ചെയ്തുകൊടുക്കുന്നത് സെയ്ഫാണ്. ഇതിന്റെ പരിശീലനത്തിനായാണ്് ആഫ്രിക്കന്‍ സംഘം ഇവിടെ എത്തിയിട്ടുള്ളത്. ഒരാഴ്ചത്തെ പരിശീലനമാണ് നടക്കുന്നത്. ഇന്ത്യയിലെ പ്രമുഖ സോഫ്റ്റ് വെയര്‍ സ്ഥാപനമായ സെയ്ഫിന് ബാംഗ്ലൂര്‍, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. ഇതിനകം മുന്നൂറിലധികം ബാങ്കുകള്‍ക്ക് സോഫ്റ്റ് വെയര്‍ സംവിധാനം സെയ്ഫ് ഒരുക്കി കൊടുത്തിട്ടുണ്ട്.