ബാസ്കറ്റ്‌ബോളില്‍ ചരിത്രമെഴുതി കേരള വനിതകള്‍

sp-basketball പനാജി: ഫെഡറേഷന്‍ കപ്പ് ബാസ്കറ്റ്‌ബോളിന്റെ മുപ്പതാം പതിപ്പില്‍ കിരീടം സ്വന്തം പേരിലെഴുതി കേരള വനിതകള്‍. ദേശീയ താരം പി.എസ്. ജീനയുടെ നേതൃത്വത്തിലിറങ്ങിയ ടീം ഛത്തീസ്ഗഡിനെ 80-71 നാണ് തോല്‍പ്പിച്ചത്. ഫെഡറേഷന്‍ കപ്പില്‍ 21 വര്‍ഷത്തെ കിരീടവരള്‍ച്ചയ്ക്കാണ് മലയാളിപ്പെണ്‍കുട്ടികള്‍ ഗോവയില്‍ വിരാമമിട്ടത്. 1994-95 കാലഘട്ടത്തില്‍ ശിവകാശിയിലാണ് കേരളം അവസാനമായി ഫെഡറേഷന്‍ കപ്പുയര്‍ത്തുന്നത്. എന്നാല്‍ ഫാക്ടിന്റെ മേല്‍വിലാസത്തിലായിരുന്നു അത്. അതിനുമുമ്പ് രണ്ടു തവണ കപ്പ് നേടിയിട്ടുണെ്ടങ്കിലും അപ്പോഴും ഫാക്ടിന്റെ ടീമായിരുന്നു. 1996-97 സീസണിലാണ് ഫെഡറേഷന്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ചാമ്പ്യന്‍ഷിപ്പാക്കി മാറ്റുന്നത്. ഫൈനലില്‍ 26 പോയിന്റോടെ സ്റ്റെഫി നിക്‌സണ്‍ ടോപ്‌സ്‌കോററായി. ജീനയും (22 പോയിന്റ്) നീനുമോളും (21 പോയിന്റ്) മികച്ച പിന്തുണ നല്കി. പി.സി. ആന്റണിയാണ് പരിശീലകന്‍.

Related posts