ബിഗ് സല്യൂട്ട്! ധീരജവാന് ജന്മനാട് കണ്ണീരോടെ വിട നല്‍കി; അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി

javanബാലരാമപുരം: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ഭടന്‍ എന്‍.എസ്.ലെജുവിന് ജന്മനാടായ ബാലരാമപുരം വിതുമ്പലോടെ വിട നല്‍കി.കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം മന്ത്രി വി.എസ്.ശിവകുമാര്‍,ജില്ല കളക്ടര്‍ ബിജു പ്രഭാകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഔദ്യോഗിക ബഹുമതികളോടെയാണ്  ഏറ്റുവാങ്ങിയത്.

നാനാതുറകളിലെ പ്രമുഖരടക്കം നൂറുകണക്കിന് പേരാണ് വിമാനത്താവളം മുതല്‍ ബാലരാമപുരം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വരെ ലെജുവിന്റെ ഭൗതികശരീരത്തെ അനുഗമിച്ചത്. ലെജു പഠിച്ച ബാലരാമപുരം ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ സഹപാഠികളുടെയും ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും നിറഞ്ഞ ജനസാന്നിധ്യത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് രാത്രി വച്ചിരുന്നത്.  ബാലരാമപുരം പട്ടണത്തിന്  ദേശീയതലത്തില്‍ അധിക ഖ്യാതി സമ്പാദിച്ച് തന്നിട്ട് മടങ്ങിയ ഇരുപത്തിനാലുകാരനായ ദേശാഭിമാനിയെ ആദരിക്കാന്‍ നാട് ഒന്നടങ്കം ഇന്നലെ പുലര്‍ച്ചെ മുതല്‍ ബാലരാമപുരം ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ അങ്കണത്തിലേക്ക് ഒഴുകുകയായിരുന്നു.

ജനപ്രതിനിധികള്‍,രാഷ്ട്രീയ പ്രവര്‍ത്തകര്‍,സാംസ്ക്കാരിക നായകര്‍,വിവിധ മതനേതാക്കള്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.തുടര്‍ന്ന് രാവിലെ എട്ടരക്ക്  വിഴിഞ്ഞം  റോഡിലെ സെന്റ് ജോസഫ് എല്‍.പി.എസിലേക്ക് ഭൗതികശരീരം വിലാപയാത്രയായി കൊണ്ടു പോയി.

അവിടെ ഒരുക്കിയ പൊതുദര്‍ശനം കഴിഞ്ഞ്  വീട്ടിലെത്തിച്ച ശേഷം ഐത്തിയൂര്‍ ആര്‍സിചര്‍ച്ചിലെ ഫാദര്‍ നേതൃത്വത്തിലെ പ്രാര്‍ഥനക്ക് ശേഷം വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാര നടപടികള്‍ ആരംഭിച്ചു.  ആദ്യം കേരളപോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറായിരുന്നു.തുടര്‍ന്ന്  സി.ആര്‍.പി.എഫ് ഡി.ഐ.ജി.എ.ശ്രീനിവാസിന്റെ നേതൃത്വത്തില്‍ നടന്ന  ഗാര്‍ഡ് ഓഫ് ഓണറിന് ശേഷമായിരുന്നു സംസ്ക്കാരം.

ബാലരാമപുരം ഐത്തിയൂര്‍ വാറുവിളാകത്ത് പുതുവല്‍ പുത്തന്‍ വീട്ടില്‍ പരേതനായ നെല്‍സന്റെയും സുലോചനയുടെയും മകന്‍ എന്‍.എസ്.ലെജു(24) ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ  ബസ്താര വനമേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു  മാവോയിസ്റ്റ് ആക്രമണതത്തിന് വിധേയനായത്.അക്രമത്തില്‍ ഫത്തേസിംഗ്,ലക്ഷ്മണ്‍സിംഗ് എന്നീ രണ്ടു കമോന്റോകള്‍ കൂടി മരണപ്പെട്ടിരുന്നു.

അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി

ബാലരാമപുരം: ബാലരാമപുരം പട്ടണത്തിന്  ദേശീയതലത്തില്‍ അധിക ഖ്യാതി സമ്പാദിച്ച് തന്നിട്ട് മടങ്ങിയ ഇരുപത്തിനാലുകാരനായ ദേശാഭിമാനിയെ അന്ത്യോപചാരം അര്‍പ്പിക്കാന്‍ നാട് ഒന്നടങ്കം ഇന്നലെ പുലര്‍ച്ചെ മുതല്‍ ബാലരാമപുരം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തിലേക്ക് ഒഴുകുകയായിരുന്നു.

സ്പീക്കര്‍ എന്‍.ശക്തന്‍,മുന്‍ മന്ത്രിമാരായ ഡോ.എ.നാലലോഹിതദാസ്,എം.ആര്‍.രഘുചന്ദ്രപാല്‍ മുന്‍ എം.എല്‍.എമാരായ വെങ്ങാനൂര്‍.പി. ഭാസ്ക്കരന്‍,ജോര്‍ജ്ജ്‌മേഴ്‌സിയര്‍,ഡി.സി.സി(ഐ) പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള,കെപിസിസി സെക്രട്ടറി എം.വിന്‍സന്റ്,ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്,വെങ്ങാനൂര്‍ സതീഷ്,ഫാ.നോബി അയ്യനേത്ത് തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. കേരള ഡിജി.പി.സെന്‍കുമാര്‍ ഐ.പി.എസ്,എ ഡിജി.പി.ഹേമചന്ദ്രന്‍,ഐ.ജി.മനോജ് എബ്രഹാം,ഡി.സി.പി.വിമല്‍.കെ.എസ്,ടെമ്പിള്‍ എസ്.പി.സുകുമാരപിള്ള, സി.ആര്‍.പി.എഫ് ഡി.ഐ.ജി.എ.ശ്രീനിവാസ്,ഡപ്യൂട്ടി കമാന്റര്‍ വി.സി.നായര്‍,ഗീതമ്മ,രവികുമാര്‍,എസ്.സിന്ധു,ദീപകുമാര്‍,തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Related posts