പാലക്കാട്: ബിജെപി-എന്‍ഡിഎ മലമ്പുഴ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരുള്‍പ്പടെ എല്ലാവരും അഴിമതിയില്‍ മുങ്ങികുളിച്ചിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തിനാണെങ്കില്‍ യാതൊരുവിധ ആശയങ്ങളും ഉയര്‍ത്തിക്കാണിക്കുവാനില്ല. സിപിഎം ആശയപരമായ പാപ്പരത്വം നേരിടുകയാണ്. എന്‍ഡിഎ-ബിജെപി സഖ്യത്തോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിച്ചിരിക്കുകയാണ്. ബിജെപിയിലൂടെ മാത്രമേ കേരളത്തില്‍ വികസനം സാധ്യമാകൂ എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ബിജെപിയിലൂടെ മാത്രമേ കേരളത്തില്‍ വികസനമുണ്ടാകൂ: കേന്ദ്രമന്ത്രി നദ്ദ
