കോട്ടയം: നിരവധി ബൈക്ക് മോഷണക്കേസിലെ പ്രതികളായ വിദ്യാര്‍ഥികള്‍ പിടിയില്‍. കുറിച്ചി സ്വദേശികളായ 17ഉം 18ഉം വയസ് പ്രായമുളള വിദ്യാര്‍ഥികളെയാണു ചിങ്ങവനം പോലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് 12നു മന്ദിരം കവലയ്ക്കു സമീപത്തുനിന്നും പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് അപഹരിച്ച കേസിലാണു ഇവരെ കസ്റ്റഡിയിലെടുത്തത്. ബൈക്ക് മോഷണംപോയ സ്ഥലത്തുനിന്നും വിദ്യാര്‍ഥികളെ സംശയകരമായ സാഹചര്യത്തില്‍ കണ്ടിരുന്നതായി സമീപവാസികള്‍ പോലീസിനു മൊഴിനല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ ഒരു കടയിലെ സിസി ടിവിയില്‍നിന്നും അവ്യക്തമായ വിദ്യാര്ഥികളുടെതെന്നു സംശയിക്കുന്ന ചിത്രം ലഭിച്ചിരുന്നു. ഇതില്‍നിന്നും ലഭിച്ച സൂചന അനുസരിച്ച് ഏതാനും പേരെ പോലീസ് ചോദ്യം ചെയ്തു. ഇവരില്‍നിന്നാണു പ്രതികളെ കണ്ടെത്താ പോലീസിനു സഹായകരമായത്. സമീപത്തെ മറ്റു മൂന്നു ബൈക്ക് മോഷണക്കേസുകളില്‍ ഇവര്‍ക്കു പങ്കുള്ളതായി പോലീസിനു സൂചനലഭിച്ചിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ മറ്റുവിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നു പോലീസ് പറയുന്നു.