ബെര്‍ലിന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നു പിന്‍മാറാനാണ് യുകെ തീരുമാനിക്കുന്നതെങ്കില്‍ അത് യുകെയ്ക്കും യൂറോപ്പിനും മാത്രമല്ല, ലോകത്തിനാകമാനം ഭീഷണിയാകുമെന്ന് ഐഎംഎഫിന്റെ മുന്നറിയിപ്പ്.
നിലവിലുള്ള വാണിജ്യ ബന്ധങ്ങളും കരാറുകളും പലതും തകരുന്നതിന് ബ്രെക്‌സിറ്റ് വഴി തെളിക്കും. ഇത് എല്ലാവര്‍ക്കും പ്രത്യേകിച്ച് സാമ്പത്തികം, തൊഴില്‍, വാണിജ്യം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും. യുകെ ഈ വിഷയത്തില്‍ ജനഹിത പരിശോധന നടത്താന്‍ തീരുമാനിച്ചതു തന്നെ നിക്ഷേപകര്‍ക്കിടയില്‍ ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും കാരണമായതായും ഐഎംഎഫ് വിലയിരുത്തുന്നു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍