പാപ്പിനിശേരി: വില്പനയ്ക്കായി കൊണ്ടുവന്ന 1.23 ഗ്രാം ബ്രൗണ്‍ ഷുഗറുമായി യുവാവ് പാപ്പിനിശേരി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരുടെ പിടിയിലായി. ചാലാട് മണലിലെ പുതിയപുരയില്‍ നാസര്‍ (28) ആണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നു പാപ്പിനിശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീനും സംഘവും നടത്തിയ പരിശോധനയില്‍ വളപട്ടണം ചേരിക്കല്‍ ഭഗവതിക്ഷേത്ര പരിസരത്തുനിന്നു ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് ഇയാളെ പിടികൂടിയത്. കണ്ണൂര്‍ ജെഎഫ്സിഎം കോടതി (രണ്ട്) പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ വി.വി. പുഷ്പരാജന്‍, കെ.വി. ഗിരീഷ്, സിഇഒമാരായ സര്വജ്ഞന്, ബാലകൃഷ്ണന്, ധ്രുവന്, ശ്രീകുമാര്‍, മുഹമ്മദ് ഹാരിസ്, ജിനേഷ് എക്സൈസ് ഡ്രൈവര്‍ ബിനീഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍
