ഭിന്നശേഷി വിദ്യാര്‍ഥി വിഭാഗത്തിനായുള്ള സ്കൂള്‍ ആടുമാടുകളുടെ കേന്ദ്രം; ഉദ്ഘാടനവും നടന്നില്ല; മതിലും പൊളിഞ്ഞ സ്കൂള്‍ ചോദ്യചിഹ്നമാകുന്നു

pkd-schoolഅഗളി: ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികള്‍ക്കായി അഗളി പഞ്ചായത്ത് 2013-14 കാലഘട്ടത്തില്‍ പണികഴിപ്പിച്ച സ്കൂള്‍ മൂന്ന് വര്‍ഷമായിട്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. മുപ്പത് ലക്ഷം രൂപ ചിലവില്‍ കഴിഞ്ഞ ഭരണ സമിതി നിര്‍മ്മിച്ചതാണ് ഈ കെട്ടിടം. ഇത് ഭിന്ന ശേഷിയുള്ള അഗളി പഞ്ചായത്തിലെ കുട്ടികളെ പഠിപ്പിക്കുന്നതിന്ന് വേണ്ടി നിര്‍ബന്ധിതപ്രോജക്ടാണ്. എന്നാല്‍ നാളിതുവരെയായിട്ട് ഉത്ഘാടനം പോലും നടത്താതെയാണിട്ടിരിക്കുന്നത്.

അഗളി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിനു സമിപത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്നിത് സാമൂഹ്യ വിരുദ്ധരുടെ സങ്കേതവും അയല്‍വാസികള്‍ക്ക് മാടുകളെ കെട്ടുന്നതിന്നതിനുള്ള തൊഴുത്തായിട്ടും  ഉപയോഗിച്ച് വരികയാണ്.  2014-15 കാലഘട്ടത്തില്‍ മതില്‍ നിര്‍മ്മിക്കുന്നതിന്ന് വേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ തന്നെ അഞ്ച് ലക്ഷംരൂപചിലവാക്കിയിരുന്നു.കരാറുകാര്‍ ചെറിയ തൂണുകള്‍ നിര്‍മ്മിച്ച് കമ്പികള്‍ കൊണ്ടുള്ള ഗ്രില്‍ ഇട്ട നിലയിലാണ് മതിലുകള്‍ നിര്‍മ്മിച്ചത്. കഴിഞ്ഞ ചെവ്വാഴ്ച്ച അര്‍ദ്ധ രാത്രിക്ക് ഈ മതിലുകള്‍ മുഴുവന്‍ മറിഞ്ഞു വീഴുന്ന ശ്ബദം കേട്ടാണ് അയല്‍വാസികള്‍ ഉണര്‍ന്നത്.

ആടുമാടുകളെ കമ്പിയില്‍ കെട്ടിയത് മൂലമാണ്  മതിലുകള്‍ മറിഞ്ഞുവീണതെന്ന് കരാറുകാര്‍ പറയുന്നു. എന്നാല്‍ ഗുണമേന്‍മ ഇല്ലതെയാണ് മതില്‍നിര്‍മ്മിച്ചതെന്ന് പൊതുജനങ്ങളും പറയുന്നു. മതിലുകള്‍ പൊളിഞ്ഞത്  പാലക്കാട്  വിജിലന്‍സ്‌സി.ഐ.വി.കൃഷ്ണന്‍കുട്ടി പരിശോധിച്ചു. അഗളി പഞ്ചായത്ത് അധികൃതര്‍ മതിലുപൊളിഞ്ഞത് എങ്ങനെയാണന്ന് പരിശോധന നടത്തുമെന്ന് അഗളി പഞ്ചായത്ത് പ്രസിഡന്റ് ശ്രിലക്ഷമി ശ്രീകുമാര്‍ അറിയിച്ചു.

Related posts