മംഗോളിയയിലെ ഓര്‍ഡോസ് നഗരം ലക്ഷക്കണക്കിനു ജനങ്ങളെ മനസില്‍ കണ്ട് ഒരുക്കിയതാണ്. മ്യൂസിയവും സ്റ്റേഡിയങ്ങളുമെല്ലാം ഉള്‍പ്പെടുന്ന ആകാശം മുട്ടുന്ന മനോഹരമായ കെട്ടിടങ്ങളാണു ഈ നാട് മുഴുവന്‍. ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ റാഫേല്‍ ഒലിവിയര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇവ. പക്ഷേ, ഈ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയുള്ള തന്റെ പ്രോജക്ടിന് അദ്ദേഹം നല്‍കിയ പേര് പരാജയപ്പെട്ട ഉട്ടോപ്പിയ എന്നാണ്. ഗോസ്റ്റ് സിറ്റി എന്നും ജനങ്ങള്‍ക്കിടയില്‍ ഈ നഗരത്തിനു വിളിപ്പേരുണ്ട്. കാരണം ഇത്രയൊക്കെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടും ഇവിടെ താമസിക്കാന്‍ ജനങ്ങള്‍ കുറവാണ് എന്നതാണ്.
സൗജന്യമായി അപ്പാര്‍ട്ട്‌മെന്റുകള്‍ നല്‍കി കൃഷിക്കാരെ ഇവിടെ കുടിയിരുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല. ഇവിടുത്തെ രണ്ട് ശതമാനം കെട്ടിടങ്ങളില്‍ മാത്രമാണ് താമസക്കാരുള്ളത്. ബാക്കിയുള്ളവ വെറുതെ കിടന്നു നശിക്കുന്നു. വന്‍നഗരങ്ങളായ ഷാങ്ഹായ്, ബെയ്ജിംഗ് എന്നിവിടങ്ങളിലെ മലിനീകരണവും മറ്റു പ്രശ്‌നങ്ങളും സഹിക്കവയ്യാതെ ചിലര്‍ വല്ലപ്പോഴും ഇവിടെ വന്നു താമസിക്കാറുണ്ടെന്നു മാത്രം.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്റര്‍നാഷണല്‍ മിസ് വേള്‍ഡ് ബ്യൂട്ടി പേഗന്റിന് വേദിയായതോടെയാണു ഈ സ്ഥലത്തെക്കുറിച്ചു പുറംലോകം അറിഞ്ഞത്. നഗരത്തിന്റെ ഒറ്റപ്പെട്ട സ്ഥലമായതുകൊണ്്ടും കൂടിയ വാടകയുമാണു ആളുകളെ അകറ്റിനിര്‍ത്തുന്നതെന്നും പറയപ്പെടുന്നു.