മതത്തിന്റെ പേരില്‍ ജനങ്ങളെ ‘ഭിന്നിപ്പിച്ചു ‘ഭരിക്കുക എന്ന നയമാണ് നരേന്ദ്രമോഡിക്കെന്ന് സുധാകര റെഡി

klm-readdyകൊട്ടാരക്കര: മതത്തിന്റെയും വിശ്വാസത്തിന്റേയും പേരില്‍ ഇന്ത്യയിലെ ജനങ്ങളെ ‘ഭിന്നിപ്പിച്ചു ‘ഭരിക്കുക എന്ന നയമാണ് നരേന്ദ്രമോഡി ഇന്ത്യയില്‍ നടപ്പാക്കുന്നതെന്ന് സിപിഐ ദേശീയ സെക്രട്ടറി എസ് സുധാകര റെഡി പറഞ്ഞു.അന്തരിച്ച മുന്‍ സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്റെ സ്മരണാര്‍ഥം താഴത്തുകുളക്കടയില്‍ സ്ഥാപിക്കുന്ന സി.കെ ചന്ദ്രപ്പന്‍ സ്മാരക ട്രയിനിംഗ് സെന്ററിന്റെ ശിലാസ്ഥാപനകര്‍മം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദളിതരേയും ആദിവാസികളെയും സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുമെന്ന വ്യാജേന അവരെ തങ്ങളിലേക്ക് അടിപ്പിച്ച് ‘ഭരണം നിലനിര്‍ത്തുകമാത്രമാണ് ചെയ്തത്. എന്നാല്‍ ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ ഇവരെ പട്ടിക്ക് സമമായിട്ടാണ് കേന്ദ്രമന്ത്രിമാരടക്കം ബിജെപി നേതാക്കള്‍ താരതമ്യം ചെയ്തത്. യുപിഎ സര്‍ക്കാരിനേക്കാള്‍ പതിന്‍മടങ്ങ് ജനദ്രോഹപരമായ നടപടികളാണ് എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ബിജെപി അധികാരത്തില്‍ എത്തിയതോടെ നിത്യോപയോഗ സാധനങ്ങളടെ വില ദിനംപ്രതി കുതിച്ചുയരുകയാണ്. ഇന്ത്യയിലെ സര്‍വ്വകലാശാലകളില്‍ അക്രമം അഴിച്ച് വിട്ട് ക്യാമ്പസുകളിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രിക്കുകയാണ് ബിജെപി.കനയ്യകുമാറിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്ന സംഘപരിവാര്‍ ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ കമ്മ്യൂണിസ്റ്റുകളുടെ ദേശസ്‌നഹത്തെ കുറിച്ച് മനസിലാക്കാം. കേരളത്തില്‍ വരാന്‍പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വന്‍ഭുരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും സുധാകര റെഡി പറഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെഇ ഇസ്മയില്‍, ബിനോയ് വിശ്വം, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ്ബാബു, സത്യന്‍മൊകേരി, ജില്ലാ സെക്രട്ടറി ആര്‍ രാമചന്ദ്രന്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആര്‍ രാജേന്ദ്രന്‍, എംല്‍എമാരായ അഡ്വ. കെ രാജു, ജി. എസ്. ജയലാല്‍, സംഘാടക സമിതി പ്രസിഡന്റ് സി തുളസിധരന്‍, സംഘാടക സമിതി സെക്രട്ടറി ജി മാധവന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts