മദ്യനിരോധനം നടപ്പാക്കാന്‍ യുഡിഎഫ് അധികാരത്തില്‍ വരണം: സമദാനി

kkd-samadaniആലക്കോട്: മദ്യനിരോധനം നടപ്പാക്കാന്‍ നട്ടെല്ലുള്ള സര്‍ക്കാരിനേ കഴിയൂവെന്നും അതിന് യുഡിഎഫ് അധികാരത്തില്‍ വരണമെന്നും മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി അബ്ദുള്‍ സമദ് സമദാനി. കെ.സി. ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കരുവഞ്ചാലില്‍ നടന്ന യുഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യവര്‍ജനം പ്രസംഗിക്കാന്‍ ആര്‍ക്കും കഴിയും. ലഘുലേഖ വിതരണം ചെയ്യാനും പ്രതിഷേധ യോഗം ചേരാനും സര്‍ക്കാരിന്റെ ആവശ്യമില്ല. അതാണ് ഇടതുപക്ഷം പ്രഖ്യാപിക്കുന്ന മദ്യനയമെന്നും സമദാനി പറഞ്ഞു.

ബിജു ഓരത്തേല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സോണി സെബാസ്റ്റിയന്‍, പി.ടി. മാത്യു, സി.കെ. മുഹമ്മദ്, തോമസ് വെക്കത്താനം, ബേബി ഓടംപള്ളിയില്‍, സി. മോഹനന്‍, വി.എ. റഹീം, വി.പി. മൂസാന്‍കുട്ടി, ഡോ. കെ.വി. ഫിലോമിന, മോളി ജോസഫ്, വിന്‍സെന്റ് പല്ലാട്ട്, ദേവസ്യ പാലപ്പുറം, ഖലീല്‍ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts