ഒടുവിൽ അതും ശരിയായി, യാത്രക്കാർ ഹാപ്പി..!  കറുകച്ചാൽ ബസ്‌‌സ്റ്റാൻഡിലെ ബസ് കാത്തിരിപ്പു കേന്ദ്രം ഇന്ന് തുറക്കും

ക​റു​ക​ച്ചാ​ൽ: ഇ​നി ക​ട​ത്തി​ണ്ണ​യി​ൽ നി​ന്ന് വെ​യി​ലും മ​ഴ​യും യാത്രക്കാർ കൊ​ള്ളേ​ണ്ട. കറുകച്ചാൽ ബസ്‌‌സ്റ്റാ​ൻ​ഡി​ൽ പു​തി​യ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം ഇ​ന്ന് തു​റ​ക്കും. കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന്‌റെ ഉ​ദ്ഘാ​ട​നം വൈകിട്ട് നാ​ലി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബി​ജു​കു​മാ​ർ നി​ർ​വ​ഹി​ക്കും.

2018-19 വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന്‍റെയും ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെയും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ഇ​തോ​ടെ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മാ​ണ് സാ​ക്ഷാ​ത്ക​രി​ച്ച​ത്. നി​ര​വ​ധി ബ​സു​ക​ളും ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രും എ​ത്തു​ന്ന ബ​സ്‌‌സ്റ്റാ​ൻ​ഡി​ൽ കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഇ​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ച്ചി​രു​ന്നു.

മ​ഴ​ക്കാ​ല​ത്തും വേ​ന​ൽ​ക്കാ​ല​ത്തും ഒരേ​പോ​ലെ ക​ട​ത്തി​ണ്ണ​ക​ളി​ലും സ്്റ്റാ​ൻ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലു​മാ​യി​രു​ന്നു യാ​ത്ര​ക്കാ​രു​ടെ കാ​ത്തു നി​ൽ​പ്പ്. ഇ​തോ​ടെ​യാ​ണ് ബ​സ്‌‌സ്റ്റാ​ൻ​ഡി​ൽ കാ​ത്തി​രി​പ്പു​കേ​ന്ദ്ര​വും ഷോ​പ്പിം​ഗ് കോം​പ്ല​ക്സും നി​ർ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ബ​ജ​റ്റു​ക​ളി​ലെ​യും പ​തി​വ് വാ​ഗ്ദാന​മാ​യി​രു​ന്നു കാ​ത്തി​രി​പ്പു​കേ​ന്ദ്രം.

എ​ന്നാ​ൽ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ദ്ധ​തി ന​ട​പ്പാ​യി​ല്ല. ഇ​ക്കു​റി വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 15 ല​ക്ഷം രൂ​പ​യ്ക്കാ​ണ് അ​ഞ്ച് ക​ട​മു​റി​ക​ളും കാ​ത്തി​രി​പ്പു​കേ​ന്ദ്ര​വു​മ​ട​ങ്ങി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

Related posts