മദ്യവില്പനശാല ടൗണിലേക്കു മാറ്റാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തം

PKD-MADHYAMവടക്കഞ്ചേരി: ദേശീയപാത തങ്കംകവലയ്ക്കുസമീപം പ്രവര്‍ത്തിക്കുന്ന ബീവറേജസിന്റെ മദ്യവില്പനശാല തിരക്കേറിയ വടക്കഞ്ചേരി ടൗണിലേക്കു മാറ്റാനുള്ള നീക്കത്തിനെതിരേ കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ ടൗണില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി.ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.ജലീല്‍ ഉദ്ഘാടനം ചെയ്തു. ബോബന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബാലമുരളി, സി.എസ്.സിദ്ധിക്, അഷറഫ് മമ്പാട് എന്നിവര്‍ പ്രസംഗിച്ചു.

നാട്ടില്‍ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളെ വെല്ലുവിളിച്ചു മദ്യശാല ആരംഭിച്ചാല്‍ അതിശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും കെ.എം.ജലീല്‍ പറഞ്ഞു. ഒഴിഞ്ഞ സ്ഥലത്തേക്ക് മദ്യവില്പനശാല മാറ്റാന്‍ എക്‌സൈസ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.ടൗണില്‍ മദ്യശാല ആരംഭിക്കുന്നതുമൂലം ഉണ്ടാകാവുന്ന ക്രമസമാധാനപ്രശ്‌നങ്ങള്‍ പോലീസിനും തലവേദനയായി മാറും. ഇതിനിടെ കെസിബിസി മദ്യവിരുദ്ധസമിതി കളക്ടര്‍ക്ക് നല്കിയ പരാതിയില്‍ ടൗണില്‍ മദ്യശാല ആരംഭിക്കാനുള്ള നീക്കം പുനഃപരിശോധിക്കുമെന്നാണ് സൂചന.

Related posts