ബിഗ്‌ബോസ് വിജയിയെ പ്രഖ്യാപിച്ച നടി ആര്യയ്‌ക്കെതിരേ സൈബര്‍ ആക്രമണം ! അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഇങ്ങനെ ആക്രമിക്കരുതെന്ന് അപേക്ഷിച്ച ആര്യ…

ബിഗ്‌ബോസില്‍ ആര് വിജയിക്കുമെന്ന് പറഞ്ഞ നടിയും അവതാരകയുമായ ആര്യയ്ക്കു നേരെ കടുത്ത സൈബര്‍ ആക്രമണം. തന്നോട് അഭിപ്രായം ചോദിച്ചതിനാലാണ് സാബു ജയിക്കുമെന്ന് താന്‍ അഭിപ്രായം പറഞ്ഞതെന്നും ഇതിനെ തുടര്‍ന്ന് തന്റെ നേര്‍ക്ക് സൈബര്‍ ആക്രമണങ്ങളുണ്ടാകുകയായിരുന്നുവെന്നും ആര്യ പറയുന്നു. എന്നാല്‍ ആര്യക്ക് പേളി മാണിയോട് അസൂയയാണെന്നും അവരുടെ സാമൂഹ്യ അംഗീകാരം തകര്‍ക്കാനും വേണ്ടിയാണ് ശ്രമിക്കുന്നതെന്നും പറഞ്ഞാണ് പല കമന്റുകളും.

സൈബര്‍ ആക്രമണം നടത്തുന്ന പല അക്കൗണ്ടുകളും വ്യാജ അക്കൗണ്ടുകളാണെന്നും ആര്യ പറഞ്ഞു.അതേസമയം, ഇതുവരെ ബാര്‍ക് റേറ്റിംഗിലെ ആദ്യ അഞ്ചിലിടം നേടാന്‍ ബിഗ് ബോസിന് കഴിഞ്ഞിട്ടില്ല. ഏഷ്യാനെറ്റിലെ തന്നെ സീരിയലുകളായ വാനമ്പാടി, നീലക്കുയില്‍, കസ്തൂരിമാന്‍, കറുത്തമുത്ത്, സീതാകല്ല്യാണം എന്നിവയ്ക്കാണ് യഥാക്രമം അഞ്ചു സ്ഥാനങ്ങളും. എന്തായാലും ട്രോളന്മാര്‍ക്ക് ആര്യയെ വിടാന്‍ ഭാവമില്ല.

Related posts