മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; വയോധികയ്ക്ക് ഒരു ലക്ഷം

TVM-RUPEESതിരുവനന്തപുരം : ആത്മഹത്യ ചെയ്ത മകളുടെ പ്രായപൂര്‍ത്തിയായ കുഞ്ഞുങ്ങളുമൊത്ത് താമസിക്കുന്ന വയോധികയ്ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ജെ.ബി. കോശിയുടെ ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ അനുവദിച്ചു. കൊഞ്ചിറ ശിവംകുന്ന് സ്വദേശിനി എ. ഗൗരി സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദേശം നല്കിയത്.കുടുംബ സ്വത്തായ 18 സെന്റ് സ്ഥലത്തുള്ള ഒരു മാടത്തിലാണ് ഗൗരി താമസിക്കുന്നത്. മാടം ഇരിക്കുന്നത് കുടുംബ സ്വത്തിലായതിനാല്‍ വസ്തു വില്‍ക്കണമെന്ന് ബന്ധുക്കള്‍ നിര്‍ബന്ധിക്കുന്നതായി പരാതിയില്‍ പറയുന്നു. മാടത്തിനു മുകളില്‍ അടുത്തിടെ മരം വീണു. വസ്തു തര്‍ക്കത്തില്‍ നിയമസഹായം നല്‍കാന്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഗൗരിക്ക് ഒരു ലക്ഷം രൂപ അനുവദിച്ചത്.

Related posts