മമ്മൂക്കയോ ലാലേട്ടനോ അല്ല, അനു ഇമ്മാനുവേലിന് ആരാധന ഈ യുവതാരത്തോടാണ്!

nivin

ഒടുവില്‍ അനു ഇമ്മാനുവേല്‍ മനസു തുറന്നു. താന്‍ ഒന്നാന്തരമൊരു നിവിന്‍പോളി ഫാനാണെന്നാണ് അനുവിന്റെ തുറന്നുപറച്ചില്‍. പ്രേമം കാണുന്നതിനു മുമ്പൊന്നും നിവിനോട് വലിയ ആരാധനയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ പ്രേമത്തിലെ അദ്ദേഹത്തിന്റെ അഭിനയം എന്നെ നിവിന്‍ ഫാനാക്കി മാറ്റി- അനു പറയുന്നു. കമല്‍ സംവിധാനം ചെയ്ത സ്വപ്‌നസഞ്ചാരിയിലൂടെ സിനിമയിലെത്തിയ അനു നായികയായി അഭിനയിച്ച ആദ്യ ചിത്രം ആക്ഷന്‍ ഹീറോ ബിജുവാണ്.

എസ്‌ഐ ബിജുവിനെയും കൂട്ടുകാരെയും പ്രേക്ഷകര്‍ സ്വീകരിച്ചതോടെ അനുവിന്റെ സമയവും തെളിഞ്ഞു. ബിജുവിന്റെ ലൊക്കേഷനിലെത്തുമ്പോഴാണ് നിവിനെ ആദ്യമായി പരിചയപ്പെടുന്നത്. ഇടയ്ക്കു കോമഡിയൊക്കെ പറയുന്ന മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്താത്ത വ്യക്തിയാണ് നിവിനെന്നാണ് അനുവിന്റെ കണ്ടെത്തല്‍. ഇരുവരും ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളുമാണത്രേ.
ഇപ്പോള്‍ തെലുങ്കിലും തമിഴിലും ഈ സുന്ദരിക്കു കൈനിറയെ ചിത്രങ്ങളാണ്. എന്നാല്‍ ഭാഷയുടെ പ്രശ്‌നമുള്ളതിനാല്‍ തെലുങ്ക് ചിത്രങ്ങള്‍ കൂടുതല്‍ സ്വീകരിക്കുന്നില്ലെന്നും അനു പറയുന്നു.

Related posts