മരങ്ങാട്ടുപിള്ളി: പോലീസ് സ്റ്റേഷന് കെട്ടിടത്തിന്റെ വാര്‍ക്ക അടര്‍ന്നുവീണു. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെയാണ് വാര്‍ക്ക അടര്‍ന്നുവീണത്. സ്റ്റെയര്കെയ്സിനുമുകളിലുള്ള ഭാഗത്തുനിന്നാണ് വാര്‍ക്ക് വീണതെന്നതിനാല്‍ ആര്‍ക്കും പരുക്കേറ്റില്ല. ഇതിനു സമീപമാണ് സ്റ്റേഷന് പാറാവുകാരന്റെ സ്ഥാനം. നടയിലേക്ക് ഈ സമയം ആരും കയറാതിരുന്നതും അപകടമൊഴിവാക്കാന്‍ ഇടയാക്കി. സ്റ്റേഷന്റെ കാര്‍ പോര്‍ച്ചിന് മുകള്‍ ഭാഗത്തും വാര്‍ക്ക അടര്‍ന്നുവീഴുന്ന രീതിയിലാണ് നില്‍പ്പ്. ഇവിടെയും അപകടഭീഷണിയുണ്ട്. 1987ല്‍ പണിതീര്‍ത്ത കെട്ടിടമാണ് വാര്‍ക്ക് തകര്‍ന്ന് അപകടഭീതി ഉയര്‍ത്തുന്നത്.
വാര്‍ക്ക അടര്‍ന്നതോടെ ഇരുമ്പ് കമ്പി തെളിഞ്ഞുനില്ക്കുന്ന സ്ഥിതിയാണുള്ളത്. സ്റ്റേഷന് നവീകരണവും ജനമൈത്രി പോലീസ് പദ്ധതി വ്യാപിപ്പിക്കലും സജീവമാക്കുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും കാര്യമായ പ്രവര്‍ത്തനമൊന്നും ഇക്കാര്യങ്ങളിലുണ്ടായിട്ടില്ല.