പാലക്കാട്: കഴിഞ്ഞദിവസം നഗരസഭാ ബജറ്റ് അവതരണ വേളയില്‍ വിതരണം ചെയ്ത ബജറ്റ് പ്രസംഗത്തിന്റെ കോപ്പിയില്‍ നരേന്ദ്രമോദിയുടെ ചിത്രം ആലേഖനം ചെയ്ത സംഭവത്തില്‍ പ്രതിഷേധിക്കുവാനുള്ള പ്രതിപക്ഷാംഗങ്ങളുടെ ശ്രമത്തെ തടയുകയും യു ഡി എഫ് അംഗമായ ബി സുഭാഷിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് നഗരസഭാ കവാടത്തിന് മുന്നില്‍ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തി.
യു ഡി എഫ് നിയോജക മണ്ഡലം പ്രസിഡന്റ് എ ബാലന് അധ്യക്ഷനായി. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ സി വി ബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ പി സി സി സെക്രട്ടറിമാരായ സി ചന്ദ്രന്, വി കെ ശ്രീകണ്ഠന്, ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികളായ പി വി രാജേഷ്, വി രാമചന്ദ്രന്, സി ബാലന്, മുസ്ലീംലീഗ് നേതാക്കളായ അബ്ദുള്‍ അസീസ്, എ കാജാഹുസൈന്‍, വി എ നാസര്‍, നഗരസഭാംഗങ്ങളായ രാജേശ്വരി, ഹബീബ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പുത്തൂര്‍ രാമകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.