ചിരഞ്ജീവിയുടെ 150-ാമത് ചിത്രമായ കൈതി നമ്പര്‍ 150ല്‍ റായി ലക്ഷ്മി ഐറ്റം നമ്പര്‍ ഡാന്‍സ് ചെയ്തു. ഗാനരംഗത്തിന്റെ ചിത്രീകരണം ഹൈദരാബാദില്‍ നടന്നു. രത്തലു രത്തലു എന്നു തുടങ്ങുന്ന ഗാനരംഗത്തിലാണ് ചിരഞ്ജീവിയോടൊപ്പം അതിഥി താരമായി തെന്നിന്ത്യന്‍ സുന്ദരി റായി ലക്ഷ്മി അഭിനയിച്ചിരിക്കുന്നത്. നടനും സവിധായകനുമായ രാഘവ ലോറന്‍സാണ് ഗാനരംഗത്തിനു നൃത്തച്ചുവടുകള്‍ തയാറാക്കിയിരിക്കുന്നത്. ദേവി ശ്രീപ്രസാദ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
ചിരഞ്ജീവിയോടൊപ്പം അഭിനയിക്കാനായത് കരിയറിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൡലൊന്നാണെന്ന് റായി ലക്ഷ്മി പറയുന്നു. ചിരഞ്ജീവിയുടെ വലിയൊരു ആരാധികയാണ് താനെന്നും ലക്ഷ്മി റായി വ്യക്തമാക്കി. വി വി വിനായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്തുവര്‍ഷത്തോളമായി അഭിനയരംഗത്തുനിന്നും മാറിനില്‍ക്കുകയായിരുന്നു ചിരഞ്ജീവി.
കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. തമിഴില്‍ വന്‍ വിജയം നേടിയ വിജയ് ചിത്രം കത്തിയുടെ തെലുങ്ക് റീമേക്ക് ആണ് കൈതി 150. നേരത്തേ ചിത്രത്തിലെ ഐറ്റം നമ്പര്‍ ഡാന്‍സ് ചെയ്യാന്‍ നടി കാതറിന് ത്രേസയെ പരിഗണിച്ചിരുന്നു. എന്നാല്‍ പ്രതിഫലം കൂട്ടിച്ചോദിച്ചതിനെത്തുടര്ന്ന് കാതറിനെ ഒഴിവാക്കുകയായിരുന്നു. അങ്ങനെയാണ് റായി ലക്ഷ്മിക്ക് ഐറ്റം നമ്പര്‍ ഡാന്‍സ് ചെയ്യാന്‍ അവസരമൊരുങ്ങിയത്.