മലയാള സിനിമയ്ക്ക് താന്‍ ഒരു ദ്രോഹവും ചെയ്തിട്ടില്ല: മലയാള സിനിമ തന്നെ അവഗണിച്ചു; ഷംന കാസിം

shamnaമലയാള സിനിമയ്ക്ക് താന്‍ ഒരു ദ്രോഹവും ചെയ്തിട്ടില്ല, എന്നിട്ടും മലയാള സിനിമ തന്നെ അവഗണിച്ചുവെന്ന് നടി   ഷംന കാസിം.   ഈ അവഗണനയ്ക്ക് കാരണമെന്തെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും നടി പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷംന കാസിം ഇങ്ങനെ അഭിപ്രായപ്പെട്ടത്. അഭിനയിച്ച ചിത്രങ്ങളില്‍ പലതിനും  പറഞ്ഞതിന്റെ പകുതി പ്രതിഫലം പോലും നല്‍കിയിട്ടില്ല.

പ്രതിഫലത്തിനായി താന്‍ വാശിപിടിച്ചിട്ടില്ല. ലൊക്കേഷനില്‍ കൃത്യനിഷ്ഠയോടെ വര്‍ക്ക് ചെയ്തു.  എന്നിട്ടും താന്‍ തഴയപ്പെട്ടു. പല മലയാള ചിത്രങ്ങളിലും നായികയാക്കാമെന്ന് ഓഫര്‍ വന്നെങ്കിലും  അഭിനയിക്കാന്‍ കരാറില്‍ ഒപ്പിട്ടതിന് ശേഷമാണ് പറഞ്ഞ വേഷമായിരിക്കില്ലെന്ന് അറിയുന്നത്.

അതേസമയം തമിഴിലും തെലുങ്കിലുമായി നല്ല വേഷങ്ങള്‍ ലഭിക്കുന്നുണ്ടെന്നും  എന്നാല്‍ മലയാളത്തില്‍ നിന്ന് നല്ലൊരു വേഷത്തിനായി കാത്തിരിക്കുകയാണെന്നും  ഷംന പറയുന്നു.

Related posts