സ്വന്തം ലേഖകന്‍
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ നിന്നു കാണാതായ ഏതാനും മലയാളികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന വിവരത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലെ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനാ നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നു. ഉത്തരമേഖലാ എ.ഡി.ജി.പി. സുദേഷ്കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നു കോഴിക്കോട് കമ്മിഷണര്‍ ഓഫീസില്‍ ചേര്‍ന്ന പോലീസുദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ ഉമ ബഹ്റ, ഭര്‍ത്താവും മലപ്പുറം എസ്.പിയുമായ ദേബേഷ്കുമാര്‍ ബഹ്റ, അഡ്മിനിസ്ട്രേഷന് അസി. കമ്മിഷണര്‍ പി.കെ. രാജു, കാസര്‍ഗോഡ് നിന്നുള്ള ഒരു സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്്. കാസര്‍ഗോഡ് നിന്നും കാണാതായ മലയാളികള്‍ ബന്ധപ്പെടുന്നവരെ കുറിച്ചുള്ള ഫോണ്‍കോള്‍ വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇതില്‍ കോഴിക്കോടും മലപ്പുറത്തും പ്രവര്‍ത്തിക്കുന്ന സംഘടനയിലുള്ളവരും ഉള്‍പ്പെടുന്നതായാണ് പോലീസിന് ലഭിച്ച വിവരം.
ഈ സാഹചര്യത്തിലാണ് രണ്ടു ജില്ലകളിലേയും പോലീസ് മേധാവികളുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്. ചിലരുടെ ഫോണ്‍കോളുകള്‍ നിരീക്ഷണത്തിലാണെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.രഹസ്യ സ്വഭാവത്തിലുള്ള ഏതാനും സോഷ്യല്‍ മീഡിയ സൈറ്റുകളും പോലീസ് നിരീക്ഷിക്കുന്നതായി അറിയുന്നു.
ഐഎസുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയകള്‍ വഴി ഏതെങ്കിലും തരത്തിലുള്ള പ്രചാരണം നടക്കുന്നുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. കാണാതായവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിനോടകം തന്നെ അതത് പോലീസ് ജില്ലകളിലെ എസ്പിമാര് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ കോഴിക്കോടും മലപ്പുറത്തും ഇത്തരത്തില്‍ സംശാസ്പദമായ സാഹചര്യത്തില്‍ കാണാതായവരെ കുറിച്ചുള്ള വിവരങ്ങളൊന്നുമില്ലെന്ന് ജില്ലാപോലീസ് മേധാവികള്‍ വിലയിരുത്തി്. അതീവ രഹസ്യമായി ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ മറ്റ് ഓഫീസര്‍മാരെ ആരേയും പങ്കെടുപ്പിച്ചില്ല.