കാട്ടാക്കട : മലയോരഗ്രാമങ്ങളില്‍ അനധികൃതവും വ്യത്തി ഹീനവുമായ കശാപ്പുശാലകള്‍ വ്യാപകമാകുന്നു. ഇതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. രോഗം ബാധിച്ചവയും എണീറ്റ് നടക്കാന്‍ പോലും കഴിവില്ലാത്തതുമായ മൃഗങ്ങളെയാണ് മുക്കിന് മുക്കിന് കൊന്നുകെട്ടി തൂക്കി വില്‍പ്പന നടത്തുന്നത്. മിക്ക കശാപ്പുശാലകള്‍ക്കും പഞ്ചായത്തുകള്‍ ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ പല കശാപ്പുശാലകളും ഇപ്പോഴും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.
മിക്ക കടകളിലും രാത്രിയിലാണ് ഇറച്ചി എത്തുന്നത്. ഗ്രാമങ്ങളിലെ ചന്തകളിലും റോഡരികിലും കശാപ്പുശാലകള്‍ ഇപ്പോള്‍ നിരവധിയാണ്. മിക്കതും പുലര്‍ച്ചേ തുറന്ന് 11ന് കച്ചവടം അവസാനിപ്പിക്കും. മാട്ടിറിച്ചി, പോത്തിറിച്ചി, ആട്ടിറിച്ചി എന്നിവയാണ് വില്‍ക്കുന്നത്. ഇവ എവിടെ നിന്നു വരുന്നു എന്നതു പോലും ആര്‍ക്കും അറിയില്ല. വിവിധയിടങ്ങളില്‍ നിന്നും ഇറച്ചി എത്തിക്കാന്‍ വന്‍ സംഘങ്ങളുണ്ട്.അവര്‍ മൃഗങ്ങളെ കൊന്നു കച്ചവടക്കാര്‍ക്ക് വില്‍ക്കും. രാത്രിയിലാണ് ഇറച്ചി എത്തുന്നത്. ആരും കാണാതെ ഇറച്ചി കച്ചവടക്കാര്‍ക്ക് നല്കി സംഘം മടങ്ങും.
നാട്ടുകാര്‍ രാവിലെ കാണുന്നത് രക്തമൊലിക്കുന്ന നിലയിലുള്ള ഇറച്ചി തൂങ്ങി കിടക്കുന്നതാണ്. ഈ സംഘങ്ങള്‍ മിക്ക ഹോട്ടലുകള്‍ക്കും ഇറച്ചി നല്‍കുന്നുണ്ട്. സര്‍ക്കാരിനെ ലക്ഷങ്ങള്‍ നികുതി വെട്ടിപ്പ് നടത്തുന്ന ഈ സംഘങ്ങളെ കണ്ടെത്താന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കശാപ്പുശാലകള്‍ ചില നിയന്ത്രണങ്ങളോടയെ പ്രവര്‍ത്തിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് പാലിക്കുന്നില്ല. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള മ്യഗഡോക്ടര്മാര് അറവുമാടുകള്‍ക്ക് രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്കി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ നല്കുന്ന ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റുമായേ കശാപ്പു നടത്താവൂ എന്ന നിര്‍ദേശം ആരും പാലിക്കുന്നില്ല.
കശാപ്പുശാലകളും വില്പന സ്ഥലവും വ്യത്തിയുള്ളതായിരിക്കണമെന്ന നിര്‍ദേശവും പാലിക്കുന്നില്ല.
കശാപ്പിന് മുന്‍പ് അറവുമാടുകള്‍ക്ക് ആഹാരത്തിലൂടെ ചില രാസവസ്തുക്കള്‍ നല്‍കുന്നതായും പരാതിയുണ്ട്. ഇറച്ചിയ്ക്ക് നിറം കിട്ടുന്നതിനാണ് രാസവസ്തുക്കള്‍ നല്‍കുന്നത്. അതിനിടെ തമിഴ്നാട്ടില്‍ നിന്നും യഥേഷ്ടം അറവുമാടുകള്‍ ലോറി വഴി ഇവിടെ എത്തുന്നുണ്ട്. രാത്രിയിലും പകലും ചെക്ക് പോസ്റ്റുകള്‍ വഴിയാണ് ഇവ എത്തുന്നത്. ഇതിനെതിരെ അധികൃതര്‍ നടപടി എടുക്കിന്നില്ലായെന്നാണ് നാട്ടുകാര്‍ പറയുന്നത്.