അടൂര്‍: മഴക്കാലം ആരംഭിച്ചതോടെ അടൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ വെളളക്കെട്ട് യാത്ര ക്കാര്‍ക്ക് ദുരിതമായി. യാത്രക്കാര്‍ ബസ് കാത്തുനി ല്ക്കുന്ന മന്ദിരത്തിനു മുന്നിലാണ് വെളളക്കെട്ട്. മന്ദിരോദ്ഘാട നത്തിനാണ് യാര്‍ഡ്‌കോണ്‍ക്രീറ്റ് ചെയ്തത്. ഈ ഭാഗം മറ്റ് സ്ഥലങ്ങ ളെ അപേക്ഷിച്ച് താഴ്ന്നതായതി നാല്‍ സ്റ്റാന്‍ഡിലേക്കു വെളളം ഒഴുകിവരുന്ന താണ് വെളളക്കെട്ടിന് കാരണമാ കുന്നത്. അശാസ്ത്രീയമായ രീതിയില്‍ യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്തതാണ് വെള്ളക്കെട്ടിനു കാരണമായത്. വെളളത്തിലൂടെ നടന്നുവേണം ബസുകളില്‍ കയറാന്‍. ബസുകള്‍ വെളളക്കെട്ടില്‍ കയറുമ്പോള്‍ യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിക്കുന്നതും പതിവാണ്.
ഡ്രൈവര്‍മാരുടെ കുറവുമൂലം ഷെഡ്യൂളുകള്‍ റദ്ദാക്കുന്ന നടപടിക്ക് പരിഹാരമുണ്ടായിട്ടില്ലെന്നും യാത്രക്കാര്‍ കുറ്റപ്പെടുത്തി. ബസുകള്‍ ആവശ്യത്തിന് ഇല്ലാ ത്തതിനാല്‍ ഷെഡ്യൂളുകള്‍ പൂര്‍ണ മായി നടത്താന്‍ കഴിയാ ത്ത സ്ഥിതിയുണ്ട്. ഡിപ്പോയ്ക്ക് ആവശ്യത്തിനു ബസുകള്‍ അനുവദിക്കണമെന്നും ആവശ്യമുണ്ട്.
ബസുകളുടെ കുറവുമൂലം ഗ്രാമപ്രദേശങ്ങളിലേക്കുളള സര്‍വീസുകളാണ് റദ്ദാക്കുന്നത്. ബസുകളുടെ കുറവു മൂലം ശബരിമല തീര്‍ഥാടനകാലത്ത് പമ്പയ്ക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഡിപ്പോയ്ക്ക് എസി ലോഫ്‌ളോ ര്‍ ബസുകളൊന്നും തന്നെയില്ല. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ ശോ ച്യാവസ്ഥയ്ക്ക് മാറ്റമുണ്ടാ കുമെന്ന പ്രതീക്ഷയിലാണ് ജനം.