മാങ്കാംകുഴി: കൊല്ലം തേനി ദേശീയപാതയും ഹരിപ്പാട് പത്തനംതിട്ട സംസ്ഥാന പാതയുംകടന്നുപോകുന്ന മാങ്കാംകുഴി ജംഗ് ഷന് തെക്ക് ഭാഗം അനധികൃതമായി നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി ദുര്‍ഗന്ധം പരത്തിയിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി
ഇപ്പോള്‍ മാലിന്യങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധം മൂലം കാല്‍നടയാത്രക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ മൂക്ക് പൊത്തി നടക്കേണ്ട ഗതികേടാണ് പട്ടാപകലും ഇവിടെ മാലിന്യം പരസ്യമായി വലിച്ചെറിയുന്നത് പതിവ് കാഴ്ചയായി മാറി ജംഗ് ഷനിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മറ്റുമാണ് ഇവിടെ മാലിന്യം നിക്ഷേപിക്കപെടുന്നത് ഒരു ജംഗ്ഷന്‍ എന്ന പരിഗണന പോലും നല്‍കാതെയാണ് പ്ലാസ്റ്റിക് കവറുകളില്‍ ആക്കി ഇവിടെ റോഡരുകില്‍ മാലിന്യം തള്ളുന്നത്
മുമ്പ് മാലിന്യം കുമിഞ്ഞു കൂടിദുര്‍ഗന്ധം രൂക്ഷമായപ്പോള്‍ പഞ്ചായത്ത് മാലിന്യം മുഴുവന്‍ നീക്കം ചെയ്ത ശേഷം ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന് വ്യാപാരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നിട്ടും ഇത് അവഗണിച്ച് മാലിന്യം വന്‍ തോതില്‍ ഇവിടെ നിക്ഷേപിക്കുകയാണ്.