മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അപ്രതീക്ഷിത തോല്‍വി

sp-mangesterഈസ്റ്റാംബുള്‍: യുവേഫ യുറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അപ്രതീക്ഷിത തോല്‍വി. തുര്‍ക്കി ക്ലബ് ഫെനെറിനോട് 2–1ന്റെ പരാജയമാണ് യുണൈറ്റഡ് ഏറ്റുവാങ്ങിയത്. പന്തടക്കത്തിലും അവസരങ്ങളൊരുക്കുന്നതിലും യുണൈറ്റഡ് മേധാവിത്വം പുലര്‍ത്തിയ മത്സരത്തിലാണ് സ്വന്തം മൈതാനത്ത് ഫെനെര്‍ ജയിച്ചുകയറിയത്. തോല്‍വിയോടെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകലിന്റെ വക്കിലാണ് ജോസ് മൗറീഞ്ഞോയുടെ യുണൈറ്റഡ്.

മത്സരം 65 സെക്കന്‍ഡ് പിന്നിട്ടപ്പോള്‍ യുണൈറ്റഡിനെ ഞെട്ടിച്ച് ഫെനെര്‍ ആദ്യഗോള്‍ നേടി. ഓവര്‍ ഹെഡര്‍ കിക്കിലൂടെ മൗസ സോയാണ് വലകുലുക്കിയത്. മികച്ച ഫ്രീക്കിലൂടെ 59–ാം മിനിറ്റില്‍ ജെറെമയ്ന്‍ ലെന്‍സ് ഫെനെറിന്റെ രണ്ടാം ഗോളും നേടിയതോടെ പ്രതിസന്ധിയിലായി യുണൈറ്റഡ്. ഏകപക്ഷീയമായ തോല്‍വി ഒഴിവാക്കാന്‍ പൊരുതി കളിച്ച യുണൈറ്റഡ് 89–ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വെയ്ന്‍ റൂണിയുടെ ഗോളിലൂടെ ആശ്വസിച്ചു. ജയത്തോടെ ഗ്രൂപ്പ് എയില്‍ ഏഴു പോയിന്റുമായി ഒന്നാമതെത്തി ഫെനെര്‍. യുണൈറ്റഡ് ആറു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

Related posts