മാഹി: അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട മാഹിപ്പാലം പ്രവൃത്തികള്‍ക്കുശേഷം ജൂലൈ ഒന്നിന് തുറന്നേക്കും. 24 മണിക്കൂറും അറ്റക്കുറ്റപ്പണി നടക്കുന്നുണ്ട്. പകുതിയോളം പ്രവൃത്തി ഇന്നലെ പൂര്‍ത്തിയാക്കി. 30ന് തന്നെ പണിപൂര്ത്തിയാക്കാനാകുമെന്നു ദേശീയപാതാ വിഭാഗം കണ്ണൂര്‍ അസി. എന്‍ജിനിയര്‍ കെ. പ്രവീണ്‍ അറിയിച്ചു. മാഹി പാലം അടച്ചതോടെ പള്ളൂര്‍, ചൊക്ലി, അഴിയൂര്‍ മേഖല ഗതാഗത കുരുക്കിലാണ്. മാഹി പാലത്തില്‍ മാഹി ടൂറിസം വകുപ്പില്‍ നിന്നും 12 ലക്ഷം രൂപ ചെലവഴിച്ചു പാലത്തിന്റെ ഇരുവശങ്ങളിലുമായി 12 എല്‍ഇഡി അലങ്കാര ലൈറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇതിന്റെ പണി കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി.
അറ്റകുറ്റപ്പണിക്കുശേഷം പാലം തുറക്കുമ്പോള്‍ ലൈറ്റുകളും പ്രകാശിപ്പിക്കുമെന്നു മാഹി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഒ. പ്രദീപ് കുമാര്‍ അറിയിച്ചു. അഡ്വ. എ.എന്‍. ഷംസീര്‍ എംഎല്‍എ, ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് എ.വി. ചന്ദ്രദാസ് എന്നിവര്‍ ഇന്നലെ പാലം സന്ദര്‍ശിച്ചിരുന്നു.