മുകേഷും നൗഷാദും നാളെ പത്രിക സമര്‍പ്പിക്കും

Mukeshകൊല്ലം : കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷും ഇരവിപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.നൗഷാദും നാളെ  നാമനിര്‍ദ്ദേശപത്രിക നല്‍കും. കുണ്ടറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ജെ.മേഴ്‌സിക്കുട്ടിയമ്മയും കൊട്ടാരക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അയിഷാപോറ്റിയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഹൈസ്കൂള്‍ ജംഗ്ഷനിലെ സിഐടിയു ഫീസ് കേന്ദ്രീകരിച്ച് പി.കെ.ഗുരുദാസന്‍, കെ.എന്‍.ബാലഗോപാല്‍ തുടങ്ങിയ നേതാക്കളോടും പ്രവര്‍ത്തകരോടുമൊപ്പം എത്തിയായിരുന്നു പത്രികാസമര്‍പ്പണം.

കൊട്ടാരക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അയിഷാപോറ്റി കോട്ടാത്തല സുരേന്ദ്രന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷമാണ് സഹവരണാധികാരിയായ വെട്ടിക്കവല ബി.ഡി.ഒ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ഇരവിപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.നൗഷാദ് രാവിലെ 10.30 ന് കളക്‌ട്രേറ്റിലെ എഡി.സി ജനറലിന്റെ ഓഫീസിലായിരിക്കും പത്രികാസമര്‍പ്പിക്കുക.

ചവറ നിയോജക മണ്ഡലത്തിലെ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ ഷിബു ബേബി ജോണ്‍, എന്‍.വിജയന്‍പിള്ള എന്നിവര്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.ചടയമംഗലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുല്ലക്കര രത്‌നാകരന്‍ ചടയമംഗലം ബിഡിഒ ബി അനീഷിനു മുമ്പാകെ പത്രിക സമര്‍പ്പിച്ചു.
കുന്നത്തൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി  കോവൂര്‍ കുഞ്ഞുമോന്‍ ശാസ്താംകോട്ട ബിഡിഒ സുജാത മുമ്പാകെ പത്രിക സമര്‍പ്പിച്ചു.

Related posts