മുഖ്യമന്ത്രി എജിയുമായി കൂടിക്കാഴ്ച നടത്തി

kkd-UMMANകൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. പാമോയില്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നത്തെ കൂടിക്കാഴ്ച നിര്‍ണായകമാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിജിലന്‍സ് കോടതി പരാമര്‍ശങ്ങള്‍ പ്രതിപക്ഷം ആയുധമാക്കാനുള്ള സാധ്യതയുള്ള പശ്ചാത്തലത്തില്‍ തുടര്‍ നടപടികളെടുക്കാനും വിജിലന്‍സ് കോടതി പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച.

ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിനേറ്റ തിരിച്ചടിയും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ലാവ്‌ലിന്‍ കേസ് സജീവമായി നിര്‍ത്തുന്നതിനുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി കിഴക്കമ്പലത്തേക്കു പോയി.

Related posts