മുടികൊഴിച്ചില്‍ അവഗണിക്കരുത്

hairfallഒരു വ്യക്തിയുടെ സൗന്ദര്യത്തിന്റേയും ആരോഗ്യ പരിപാലനത്തിന്റേയും മുഖ്യ ഘടകം അവരുടെ മുടിയുടെ അഴകാണ്. സ്ത്രീകളിലെന്നപോലെ പുരുഷന്‍മാരിലും മുടിയുടെ ആരോഗ്യവും സൗന്ദര്യവും അവരുടെ വ്യക്തിത്വത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്നത്തെ കാലത്ത് മുടികൊഴിച്ചിലും താരനും വളരെ സാധാരണമായി കണ്ടുവരുന്ന അവസ്ഥയാണ്. മുതിര്‍ന്നവരെന്നപോലെ ചെറുപ്പക്കാരിലും മുടികൊഴിച്ചിലും കഷണ്ടിയുടെ ലക്ഷണങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

അമിതമായ മുടികൊഴിച്ചില്‍ അനീമിയ, തൈറോയ്ഡ്, പ്രോട്ടീന്‍, കാല്‍സ്യം കുറവ് മുതലായ രോഗങ്ങളുടെ ലക്ഷണമാകാം. എന്നാല്‍ പലരും ഇതിനെ അവഗണിക്കുകയാണ് പതിവ്. 14-25നും ഇടയില്‍ പ്രായമുള്ളവരുടെ മുടികൊഴിച്ചില്‍, കഷണ്ടി, അകാലനര വളരെ അധികം വര്‍ധിച്ചുവരുന്നതിന്റെ ഒരു പ്രധാന കാരണം പഠനത്തിലും ജോലി സ്ഥലത്തും അനുഭവപ്പെടുന്ന അമിതമായ സമ്മര്‍ദ്ദവും മാനസിക പിരിമുറുക്കവുമാണ്.
പുരുഷന്‍മാരില്‍ പ്രധാനമായും പാരമ്പര്യവും ഡൈഹൈട്രോ ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന്റെ അളവ് കൂടുന്നതുകൊണ്ടുമാണ് മുടികൊഴിച്ചില്‍ രൂക്ഷമാകുന്നത്. ഈ ഹോര്‍മോണ്‍ മുടിയുടെ ഫോളിക്കിളിനെ ക്ഷയിപ്പിക്കുകയും മുടിയുടെ വണ്ണം കുറയ്ക്കുകയും ചെയ്യുന്നു. സ്ത്രീകളില്‍ പോഷകാഹാര കുറവ്, വളര്‍ച്ച, കാല്‍സ്യം, ഇരുമ്പ് എന്നിവയുടെ കുറവ് ഹോര്‍മോണുകളുടെ വ്യതിയാനം, തൈറോയ്ഡ് എന്നിവയാണ് പ്രധാന കാരണങ്ങള്‍.

അമിതമായി കണ്ടുവരുന്ന താരന്‍ അസഹ്യമായ ചൊറിച്ചിലും മുടികൊഴിച്ചിലും ഉണ്ടാക്കുന്നതാണ്. അതിനാല്‍ താരന്‍ നിയന്ത്രണാതീതമാകുകയാണെങ്കില്‍ വളരെ പെട്ടെന്ന് തന്നെ ചികിത്സ തേടേണ്ടതാണ്. മുടികൊഴിച്ചില്‍ തടയുവാനും അതുമുഖേന മുടിയുടെ ഉള്ള് വര്‍ധിപ്പിക്കുവാനും പാര്‍ശ്വഫലങ്ങള്‍ കഷണ്ടി വരാന്‍ സാധ്യതയുള്ളവരില്‍ പോലും തുടക്കത്തിലെ ഹോമിയോ ചികിത്സ നടത്തിയാല്‍ മുടികൊഴച്ചില്‍ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. വിവിധതരം കാരണങ്ങള്‍ ഉള്ളതിനാല്‍ ശരിയായ രോഗ നിര്‍ണയം വളരെ പ്രധാനമാണ്. അത്യാധുനിക രീതിയില്‍ സ്കാല്‍പ്പ് അനാലിസിസ്റ്റ് നടത്തി മുടികൊഴിച്ചിലും താരനും അകാലനര എന്നിവ കൃത്യമായി ഡൈഗ്നോസിസ് ചെയ്തശേഷം ചികിത്സ നല്‍കേണ്ടതാണ്. പ്രോട്ടീന്‍ അടങ്ങിയ മാംസം, മത്സ്യം, കോഴിമുട്ട, ഇലക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍, സോയാബീന്‍സ്, ധാന്യങ്ങള്‍, ഈന്തപ്പഴം, ഉണക്കമുന്തിരി, ബദാം, ശര്‍ക്കര, നെല്ലിക്ക എന്നിവ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തേണ്ടതാണ്.

Related posts