മെത്രാന്‍കായല്‍ നികത്തല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയെന്നു മുഖ്യമന്ത്രി

TVM-UMMANതിരുവനന്തപുരം: വിവാദമായ മെത്രാന്‍ കായല്‍ ടൂറിസം പദ്ധതി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ വ്യവസായ വകുപ്പ് കൊണ്ടുവന്ന പദ്ധതിയാണിത്. ഒരിഞ്ച് ഭൂമി പോലും നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. തെറ്റു ചെയ്തു എന്ന ബോധ്യമില്ലെന്നും വിവാദങ്ങളുണ്ടായ സാഹചര്യത്തിലാണു പദ്ധതി റദ്ദാക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Related posts