ഗുരുവായൂര്‍: നിര്‍മാതാവ് ജി. സുരേഷ്കുമാറിന്റെയും നടി മേനക സുരേഷിന്റെയും മകള്‍ രേവതി സുരേഷ്കുമാറും ചെന്നൈ സ്വപ്നത്തില്‍ പി. മോഹന്‍നായരുടെയും പി. ജലജ മോഹന്റെയും മകന് നിഥിന് മോഹന്റെയും വിവാഹം ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നടന്നു. ഇന്നുരാവിലെ എട്ടോടെയായിരുന്നു വിവാഹം.
വിവാഹശേഷം കൃഷ്ണ ഇന്നില്‍ നടന്ന സല്‍ക്കാരത്തില്‍ മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, മോഹന്‍ലാല്‍, സുരേഷ്ഗോപി, ഭാര്യ രാധിക, മണിയന്‍പിള്ള രാജു, ജനാര്ദ്ദനന്, കുഞ്ചന്‍, കവിയൂര്‍പൊന്നമ്മ, ശങ്കര്‍, അംബിക, ചിപ്പി, ജലജ, രോഹിണി, വിദുബാല, ലാല്‍, സാദിഖ്, സന്തോഷ്, വിനു മോഹന്‍, സംവിധായകരായ ജോഷി, കമല്‍, സിദ്ധിഖ്, പി. ചന്ദ്രകുമാര്‍, ഫിലിം ചേംബര്‍ പ്രസിഡന്റ് പി.വി. ഗംഗാധരന്, ജയരാജ് വാര്യര്‍, കെ.പിഎസ്സി ലളിത, ബിജെപി നേതാക്കളായ സി.കെ. പത്മനാഭന്, മുകുന്ദന്, എ.പി. അനില്‍കുമാര്‍ എംഎല്‍എ, കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എ, സി.പി. മോഹനകൃഷ്ണന്, പി.വി. ചന്ദ്രന്, അനുപമ മോഹന്‍, രാമു തുടങ്ങിയ പ്രമുഖര്‍ വധുവരന്മാര്ക്ക് ആശംസനേരാന്‍ എത്തി.