മൊഴി കൊടുക്കാന്‍ പോയ പീതാംബരക്കുറുപ്പിന്റെ കാറില്‍ ലോറിയിടിച്ചു; തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു

accidantതിരുവനന്തപുരം: മുന്‍ എംപിയും ഗുരുവായൂര്‍  ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ  പീതാംബരകുറുപ്പിന് വാഹനാപകടത്തില്‍ പരിക്കേറ്റു.  ഇന്ന് രാവിലെ പത്തോടെ മംഗലപുരത്തിന് സമീപം കുറക്കോട് വച്ചായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നു കൊല്ലത്തേക്ക് പോകുകയായിരുന്ന പീതാംബരകുറുപ്പ് സഞ്ചരിച്ചിരുന്ന ഇന്നോവ കാറില്‍ എതിര്‍ദിശയില്‍ നിന്നു വരികയായിരുന്ന ലോറി ഇടിയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാറിന്റെ മുന്‍സീറ്റിലിരിക്കുകയായിരുന്ന പീതാംബരകുറുപ്പിന് തലയ്ക്ക് പരിക്കേറ്റു. അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts