മോഡലും ബോളിവുഡ് താരവുമായ ജിസേല്‍ തക്‌റാളിന് മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹം. ജിസേല്‍ പാതി മലയാളിയാണ്. അച്ഛന്‍ പഞ്ചാബിയും അമ്മ മലയാളിയുമാണ്. ആലപ്പുഴയാണ് അമ്മയുടെ സ്വദേശം.
മോഡലിങ് രംഗത്ത് നിന്ന് സിനിമയിലെത്തിയ ജിസേല്‍, ക്യാ കൂള്‍ ഹെയ്ന്‍ ഹം ത്രി, മസ്തിസാദെ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. മസ്തിസാദേയില്‍ സണ്ണി ലിയോണിനൊപ്പം പ്രാധാന്യമുള്ള വേഷത്തിലാണ് അഭിനയിച്ചത്.
ആദ്യചിത്രമായ ക്യാ കൂള്‍ ഹെയ്ന്‍ ഹം ത്രിയില്‍ തുഷാര്‍ കപൂര്‍, അഫ്താബ് ശിവദാസ്‌നി, മന്ദന കരമി എന്നിവരായിരുന്നു സഹതാരങ്ങള്‍.
മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ചിത്രങ്ങള്‍ കാണാറുള്ള ജിസേല്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ഇപ്പോള്‍ ഹോളിവുഡിലേക്ക് അരങ്ങേറാനുള്ള ഒരുക്കത്തിലാണ് ജിസേല്‍.