യന്തിരന്റെ രണ്ടാം ഭാഗത്ത് രജനികാന്തിന്റെ നായികയായി എമി ജാക്സന് വരുന്നില്ലെന്നു റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ എമി ജാക്സനാണ് നായികയായി എത്തുന്നുവെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രത്തില്‍ എമി അഭിനയിക്കുന്നില്ലെന്നാണു പുതിയ വാര്‍ത്ത. എമി ജാക്സണ് തന്നെ ഒരു മാധ്യമത്തിന് നല്കിയ അഭി മുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്രയും മുതല്‍ മുടക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ നായികയായി അവസരം കിട്ടുക എന്നത് ഭാഗ്യം തന്നെ. എന്നാല്‍ ഒരു തമാശയായി അല്ല ഈ ചിത്രത്തെ സമീപിക്കേണ്ടതെന്നും എമി ജാക്സണ് പറയുന്നു.
ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുതല്‍ മുടക്ക് 450 കോടിയാണ്. ചിത്രത്തിന്റെ ഒരു സ്റ്റണ്ട് സീന്‍ ഷൂട്ട് ചെയ്യുന്നതിന് വേണ്ടി മാത്രം ചെലവഴിക്കുന്നത് 20 കോടിയാണത്രേ. അക്ഷയ് കുമാറാണ് ചിത്രത്തില്‍ രജനികാന്തിന്റെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.
2010ലെ ബ്ലോക്ക് ബസ്റ്റാര്‍ ചിത്രമായിരുന്നു രജനിയുടെ യന്തിരന്. ഐശ്വര്യ റായിയായിരുന്നു ചിത്രത്തില്‍ നായിക വേഷം അവതരിപ്പിച്ചത്.