യാത്രക്കാര്‍ക്ക് ഭീഷണിയായിറോഡരികില്‍ പൊന്തക്കാടുകള്‍

KNR-KADUതിരുവമ്പാടി: റോഡുവക്കിലെ പൊന്തക്കാടുകള്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. തേിരുവമ്പാടി-പുല്ലൂരാംപാറ-ആനക്കാംപൊയില്‍ പൊതുമരാമത്ത് റോഡിലെ പാലങ്ങള്‍ക്കും കലുങ്കുകള്‍ക്കും സമീപമുള്ള പുറമ്പോക്ക് ഭൂമിയിലാണ് പൊന്തക്കാടുകള്‍. തിരുവമ്പാടി വില്ലേജ് ഓഫീസിനടുത്ത കുന്നപ്പള്ളിപ്പടി പാലം, കാളിയാമ്പുഴ ‘എസ്’ വളവ്, ഓണാട്ടുപടി കലുങ്ക് എന്നിവിടങ്ങളില്‍ ഇരുഭാഗത്തും ഇടതൂര്‍ന്ന പൊന്തക്കാടുകളാണ്.

പാലത്തിന്റെ കൈവരികളില്‍ വള്ളിച്ചെടികള്‍ പടര്‍ന്നു പന്തലിച്ചു. ഇരുഭാഗത്തു നിന്നും വാഹനങ്ങളെത്തുമ്പോള്‍ ഗതാഗതകുരുക്ക് ഉണ്ടാകും. ചെറിയ വളവുള്ള റോഡായതിനാല്‍ വാഹനങ്ങളുടെ കാഴ്ച മറച്ചാണ് കാട് വളരുന്നത്.

കാലപ്പഴക്കം മൂലം ജീര്‍ണ്ണാവസ്ഥയിലായ കലുങ്കുകളില്‍ കാട് വളര്‍ന്നത് കലുങ്കിന്റെ ബലക്ഷയത്തിനും കാരണമാകുന്നു. പരിസരവാസികള്‍ പൊതുമരാമത്ത് ഓഫീസിലും പഞ്ചായത്ത് അധികൃതര്‍ക്കും പലതവണ പരാതി നല്‍കിയിട്ടും പരസ്പരം പഴിചാരി ഒഴിയുന്നതല്ലാതെ കാട് വെട്ടാന്‍ നടപടി ഉണ്ടാകുന്നില്ല.

Related posts