പുലിമുരുകന്‍ ഈ വര്‍ഷമില്ല, റിലീസിംഗ് മാറ്റുന്നതിനു കാരണങ്ങള്‍ പലത്

13-1468397970-puli-murugan-03മോഹന്‍ലാലിന്റെ സൂപ്പര്‍ ചിത്രം പുലിമുരുകന്‍ കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശപ്പെടേണ്ടിവരും. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്തെങ്ങും തിയേറ്ററിലെത്തില്ല. വിഷുവിന് റിലീസ് ചെയ്യും എന്ന് പറഞ്ഞ ചിത്രം റംസാനും എത്തിയില്ല. ഇനി ഓണത്തിനും ക്രിസ്തുമസിനുമൊന്നും റിലീസ് ചെയ്യാന്‍ പ്ലാനില്ലെന്നാണ് സൂചന.

ഓണത്തിനു റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ഒപ്പം ഈ സമയത്താണ് ഇറങ്ങുന്നതാണ്. രണ്ടു ലാല്‍ ചിത്രവും ഒരേ സമയം ഇറങ്ങുന്നത് ദോഷകരമാകുമെന്ന തിരിച്ചറിവാണ് ഓണം റിലീസിംഗ് ഉപേക്ഷിക്കാന്‍ കാരണം. ക്രിസ്മസിനാകട്ടെ, ലാലേട്ടന്റെ തെലുങ്കു ചിത്രം ജനതാഗാരേജ് വരുന്നുണ്ട്. അതുകൊണ്ട് തന്നെ ന്യൂഇയര്‍ ചിത്രമായി പുലിമുരുകനെ എത്തിക്കാനാണ് നീക്കം. ഈ സമയത്ത് വലിയ റിലീസുകളൊന്നുമില്ലെന്നതും ഒരു കാരണമായി.

Related posts