പിറവം: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ്. വികസനവും കരുതലുമെന്ന ആശയം പ്രവാര്‍ത്തികമാക്കുന്നതില്‍ സര്‍ക്കാര്‍ വിജയം കണ്ടിരിക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്പി പിറവം നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെമ്പാടും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. കാരുണ്യ ലോട്ടറിയിലൂടെ നിരവധി രോഗികള്‍ക്ക് ആശ്വാസം പകരാന്‍ കഴിഞ്ഞത് വിസ്മരിക്കാനാവുന്നതല്ല.
വികസന പ്രവര്‍ത്തനങ്ങളില്‍ പിറവത്തെ ഒന്നാമതെത്തിക്കാന്‍ യുഡിഎഫിനായെന്നും അനൂപ് ജേക്കബ് ചൂണ്ടിക്കാട്ടി. പിറവം അറ്റ്ലാന്റിക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്വന്ഷന് ആര്‍എസ്പി സംസ്ഥാന കമ്മറ്റിയംഗം കെ. റെജികുമാര്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി കെ.സി. ശീലാസ് അധ്യക്ഷത വഹിച്ചു. യുടിയുസി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ടി. വിമലന്, എ.സി. രാജശേഖരന്, എം.ജി. ഗിരീഷ്കുമാര്‍, സണ്ണി തേക്കുംമൂട്ടില്‍, കെ.എം. ജോര്‍ജ് മുളന്തുരുത്തി, പി.കെ. മാത്യു, ഒ.പി. മണി, പി.എ. വിശ്വംഭരന്, ആനി സി. മോള്, മേരി മത്തായി, സി.സി. ജോമോന് എന്നിവര്‍ പ്രസംഗിച്ചു.