കണ്ണൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനു വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും 18 ന് വിവിധ കേന്ദ്രങ്ങളിലെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30ന് പയ്യന്നൂര്‍ ഗാന്ധിമൈതാനം, 10.30ന് പിലാത്തറ ഓഡിറ്റോറിയം, ഉച്ചകഴിഞ്ഞു രണ്ടിന് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയം, മൂന്നിനു പുതിയതെരു ജംഗ്ഷന്‍, വൈകുന്നേരം നാലിനു മട്ടന്നൂര്‍ കൈലാസ് ഓഡിറ്റോറിയം, അഞ്ചിന് ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡ്, ആറിനു കൂത്തുപറമ്പ് മാറോളിഘട്ട്, രാത്രി ഏഴിനു മമ്പറം ടൗണ്‍, എട്ടിനു തലശേരി പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണു പൊതുയോഗങ്ങള്‍. യുഡിഎഫ് നേതാക്കളായ കെ.പി.എ.മജീദ്, ജോസ്.കെ.മാണി, എന്‍.കെ.പ്രേമചന്ദ്രന്‍, കെ.പി.മോഹനന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം പരിപാടികളില്‍ പങ്കെടുക്കുമെന്നു യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.
യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനു ഉമ്മന്‍ചാണ്ടി 18 ന് ജില്ലയില്‍
