മട്ടന്നൂര്‍: ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിക്കാനിടയായ സംഭവത്തില്‍ പോലീസ് കൊലപാതകത്തിനു കേസെടുത്തു. പുലിയങ്ങോട് ലക്ഷം വീട്ടിലെ കെ.കെ. മനിഷ (37) യാണ് തലയ്ക്കും മുഖത്തും പരിക്കേറ്റ്് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്നലെ വൈകുന്നേരം ആറോടെ ഭര്‍ത്താവ് അനില്‍കുമാറിന്റെ കീഴല്ലൂര്‍ കുറ്റിക്കരയിലെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഇവരെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
എട്ട് മാസം മുമ്പാണ് മനിഷ ആദ്യ ഭര്‍ത്താവിനെ ഒഴിവാക്കി അനില്‍കുമാറിനെ വിവാഹം ചെയ്തത്.— നിര്‍മാണത്തൊഴിലാളിയായ അനില്‍കുമാറിനെ മട്ടന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.മട്ടന്നൂര്‍ സിഐയുടെ ചുമതല വഹിക്കുന്ന കണ്ണൂര്‍ ടൗണ്‍ സിഐ പ്രകാശന് പടന്നയിലാണു കേസന്വേഷണം നടത്തുന്നത്. പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയോടെ യുവതിയുടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിക്കും. ഇന്നു വൈകുന്നേരത്തോടെ അറസ്റ്റുണ്ടാകുമെന്നാണു പോലീസ് നല്കുന്ന സൂചന.
ഗോവണിയില്‍ നിന്നു വീണതാണെന്ന് അനില്‍കുമാര്‍ ആദ്യം മൊഴിനല്‍കിയെങ്കിലും വിശ്വസനീയമല്ലെന്നാണു പോലീന്റെ ഭാഷ്യം. പുലിയങ്ങോട് ലക്ഷംവീട്ടിലെ പരേതനായ വേലായുധന്റെയും കമലയുടെയും മകളാണ് മനിഷ.— മക്കള്‍: രേഷ്മ, ജിഷ്ണു.— മരുമകന്: വിജേഷ് (കല്ലായി).— സഹോദരങ്ങള്‍: നിധീഷ്, മഹേഷ്, മനോജ്, മഹിജ, പരേതനായ രാജേഷ്.—