വിഴിഞ്ഞം : യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ പൂവാര്‍ പൊലീസ് പിടികൂടി. കുഴിത്തുറ മൂലവിള സ്വദേശി രാജേഷ് (31), തിരുപുറം ദര്‍ഭവിള വീട്ടില്‍ ബിജു (37), തിരുപുറം കാഞ്ചീപുരം വീട്ടില്‍ അനില്‍കുമാര്‍ (38) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
പൂത്തന്കട പ്ളാവ്നിന്ന വീട്ടില്‍ സതീഷ് കുമാര്‍ (29) നെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. 23ന് പുത്തന്‍ക്കട ജംഗ്ഷനില്‍ പകല്‍ മൂന്നിനായിരുന്നു സംഭവം. പ്രതികളും സുഹൃത്തായ സതീഷ് കുമാറും തമ്മില്‍ ബിവറേജസില്‍ മദ്യം വാങ്ങാന്‍ പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വാക്കേറ്റത്തിലും വെട്ടിലും അവസാനിച്ചത്. വാള് ഉപയോഗിച്ച് ഇടത് കാല്പാദം വെട്ടി മുറിവേല്‍പ്പിക്കുകയുമായിരുന്നു.
ബുധനാഴ്ച വൈകുന്നേരം തിരുപുറം മണ്ണക്കല്‍ ഭാഗത്ത് എസ്ഐ ഡി. ഗിരിലാലിന്റെ നേതൃത്വത്തില്‍ എഎസ്ഐ മുരുകന്, എസ്പിഒ ബിനു ജസ്റ്റസ് എന്നിവര്‍ നടത്തിയ വാഹനപരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.